ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് വക്കാലത്ത് നാരായണൻ കുട്ടി. ജയറാം നായകനായ ചിത്രം കുടുംബ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ജയറാം, മുകേഷ്, മന്യ, ജഗതി ശ്രീകുമാർ, കെ ബി ഗണേഷ് കുമാർ, കലാഭവൻ മണി, ബോബി കൊട്ടാരക്കര തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വളരെ പെട്ടന്ന് തന്നെ കുടുംബ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രശാന്ത് കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2001ൽ റിലീസ് ചെയ്ത സിനിമയാണ് “വക്കാലത്തു നാരായണൻ കുട്ടി” ഈ സിനിമ തിയേറ്ററിൽ വിജയമായിരുന്നോ. ചിലർ പറയുന്നു സൂപ്പർ ഹിറ്റ് ആണെന്ന്. എന്റെ ഓർമയിൽ ആവറേജ് ആണ്. നിങ്ങളുടെ അഭിപ്രായം രേഖപെടുത്തൂ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ടി കെ രാജീവ് കുമാറിന്റെ പടങ്ങൾ ഏതെങ്കിലും വിജയിച്ചതായി അറിവില്ല, അവറേജ്, അതായത് പിന്നീട് ജയറാമിന് വലിയൊരു ഹിറ്റ് ഭാഗ്യദേവത മാത്രമേ യുള്ളൂ, ഇതിൻ്റെ ഷൂട്ട് സമയത്താണ് ബോബി കൊട്ടാരക്കര മരണപ്പെട്ടത്, ഈ സമയത്തു ഒക്കെ ദിലീപ് ന്റെ സമയം ആണ്. ജയറാം സിനിമ കൾ പതുക്കെ പുറകെ പോയ്.
എറണാകുളത്ത് 50 ദിവസം കംപ്ളീറ്റ് ചെയ്തിരുന്നു. റെഗുലർ ഷോ അല്ലായിരുന്നു എന്നാണോർമ്മ, നല്ല ഇഷ്ടം ആണു എനിക്ക് . പക്ഷെ സിനിമ ഹിറ്റ് ആയില്ല. അത്രേയുള്ളൂ, തീയേറ്ററിൽ നിന്നും പകുതി ആയപ്പോൾ ഇറങ്ങി പോകേണ്ടി വന്ന ഒരേയൊരു സിനിമ ഇതായിരുന്നു, ജയറാം പടങ്ങൾ അക്കാലത്ത് എന്നും ഗ്യാരൻ്റി ആയിരുന്നു, മെഗാ ഹിറ്റുകൾ ഒന്നും ഇല്ലായിരുന്നെങ്കിലും, വിജയമാണോ പരാജയമാണോ എന്നോർമ്മയില്ല.പക്ഷേ തിയേറ്ററിൽ വച്ചു തന്നെ കണ്ടു.കാണാൻ നല്ല ആളുകളും ഉണ്ടായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നത്.