വൈശാലി ഇപ്പോഴാണ് റിലീസ് ആയതെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കെ


എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രം ആണ് വൈശാലി. അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചിത്രം വലിയ രീതിയിൽ തന്നെ ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്. വൈശാലിയെയും ഋഷ്യ ശ്രിങ്കനെയും ആളുകൾ യാത്ര അപെട്ടന്നു ഒന്നും മറക്കാൻ വഴി ഇല്ല. ഇന്നും ചിത്രത്തിനു ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തിൽ സുപർണ്ണ, സഞ്ജയ് മിത്ര, ഗീത, ബാബു ആന്റണി, പാർവതി ജയറാം, നെടുമുടി വേണു, ശ്രീരാമൻ, ജയലളിത തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ വസ്ത്രത്തിന്റെ നിരത്തിനെ ഒക്കെ പേരിൽ വലിയ രീതിയിൽ ഉള്ള വിവാദങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ അവസത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ സുമേഷ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ഇപ്പോഴായിരുന്നു റിലീസ് എങ്കിൽ വൈശാലിയുടെയും ഋഷ്യശ്രിങ്കന്റെയും കാര്യത്തിൽ തീരുമാനം ആയനെ എന്നാണ് ആരാധകൻ പറയുന്നത്. കാരണം കാവി നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ആണ് സിനിമയിൽ ഉടനീളം വൈശാലി എന്ന കഥാപാത്രം ധരിച്ചിരിക്കുന്നത്.

കെട്ടി പിടിച്ചത് ഹിന്ദു നായകൻ അല്ലേ. വല്യ ഇഷു ഇല്ല, വിവാദം ആയാലും കുഴപ്പമില്ല വൈശാലിയെ 4കെ യിൽ കാണാലോ, അതിന് നായകനോ സംവിധായകനോ മുസ്ലിം ആയിരിക്കണം, ആവില്ലായിരുന്നു കാരണം ഇവിടെ പ്രേശ്നം മതം ആണ്, ഇല്ല. ഷാരൂഖ് മുസ്‌ലിം ആണ് എന്നതു കൊണ്ടുള്ള ‘കുരു’ ആണ് ഇപ്പോൾ പൊട്ടുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.