എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രം ആണ് വൈശാലി. അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചിത്രം വലിയ രീതിയിൽ തന്നെ ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്. വൈശാലിയെയും ഋഷ്യ ശ്രിങ്കനെയും ആളുകൾ യാത്ര അപെട്ടന്നു ഒന്നും മറക്കാൻ വഴി ഇല്ല. ഇന്നും ചിത്രത്തിനു ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിൽ സുപർണ്ണ, സഞ്ജയ് മിത്ര, ഗീത, ബാബു ആന്റണി, പാർവതി ജയറാം, നെടുമുടി വേണു, ശ്രീരാമൻ, ജയലളിത തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ബാബു ആന്റണി പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. സുഹൈൽ ആമിന മുഹമ്മദ് എന്ന ആരാധകൻ ആണ് സിനി ഫൈൽ ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിളയിൽ ഹോമേജ് വിഭാഗത്തിൽ ഇന്ന് വൈശാലി പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം കാണാൻ അംഗരാജ്യത്തെ മഹാരാജാവ് ‘ലോമപാഥനും’ വന്നിരുന്നു. പടം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞ രസകരമായ ഒരു സംഭവമാണ് . “അംഗരാജ്യത്തെ മഹാരാജാവായി ഇരുപത്തിനാലാം വയസ്സിലാണ് ഞാൻ അഭിനയിക്കുന്നത്. ആകെ ഏഴ് സീനാണ് എനിക്ക് ഉണ്ടായിരുന്നത്. മുനിശാപം കാരണം മഴ പെയ്യാത്ത അംഗരാജ്യത്ത്.
മഴ പെയ്യിക്കാൻ വേണ്ടി മുനികുമാരനായ ഋഷ്യശൃഘനെ വശീകരിച്ച് നാട്ടിലെത്തിക്കാൻ ദാസിത്തെരുവിലെ വൈശാലിയെ കാട്ടിലേക്കയക്കുന്നതും, വശീകരിക്കപ്പെട്ട് നാട്ടിലെത്തിയ ഋഷ്യശൃഘൻ യാഗം ചെയ്ത് മഴ പെയ്യിക്കുന്നതുമാണ് കഥ. അവസാനം മഴ പെയ്യുന്ന സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത്, ആർട്ടിഫിഷ്യൽ മഴയോടൊപ്പം യഥാർത്ഥത്തിൽ മഴ കൂടി പെയ്തു. ആകെ നനഞ്ഞു കുളിച്ച ഞാൻ തണുത്ത് വിറച്ചു. ശേഷം ഡയലോഗ് പറയാൻ വിറയൽ കാരണം പറ്റുന്നില്ല. ഒന്ന് രണ്ടു ടേക്കുകൾ പോയെങ്കിലും വിറയൽ കാരണം ശരിയായില്ല.
അങ്ങനെ വിഷണ്ണനായി നിൽക്കുമ്പോൾ, പിന്നിൽ നിന്ന് എന്നെ ആരോ തോണ്ടി. തിരിഞ്ഞ് നോക്കുമ്പോൾ ദേ നിൽക്കുന്നു, വൈശാലിയുടെ എഴുത്തുകാരൻ സാക്ഷാൽ എം.ടി വാസുദേവൻ നായർ. പുള്ളി എന്റെ അവസ്ഥ മനസ്സിലാക്കി ആരും കാണാതെ കൈ നീട്ടി. നോക്കുമ്പോൾ നീട്ടിപ്പിടിച്ച കൈയ്യിൽ ഒരു ഗ്ലാസ് റം. എം.ടി എന്നോട് കഴിച്ചോളാൻ ആംഗ്യം കാണിച്ചു. മറ്റൊന്നും നോക്കാതെ തണുത്തു വിറങ്ങലിച്ച ഞാൻ ആ റം വലിച്ചുകുടിച്ചു. എം. ടി വാസുദേവൻ നായർ വച്ച് നീട്ടിയ റം കഴിച്ചാണ് ഞാൻ ആ സീൻ കംപ്ലീറ്റ് ചെയ്തത്!” ബാബു ആന്റണി ഇന്ന് നിളയിൽ സംസാരിച്ചത് എന്നുമാണ് പോസ്റ്റ്.