പുതിയ സന്തോഷവുമായി വൈക്കം വിജയലക്ഷ്മി, ആശംസകൾ നേർന്ന് ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ശബ്‌ദവും ഗാനശൈലിയും കൊണ്ട് വിജയലക്ഷ്മി വളരെ   പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തത്. കാഴ്ച ശക്തി ഇല്ലാത്ത വിജയലക്ഷ്മി തന്റെ ജീവിതത്തിൽ സംഗീതത്തിന്റെ വെളിച്ചത്തിൽ കൂടി ആയിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റേതായി സന്തോഷകരമായ ഒരു വാർത്തയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. അധികം വൈകാതെ തന്നെ  താരത്തിന് കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്നുളള  സന്തോഷവാർത്ത ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് വിജയലക്ഷ്മി തന്റെ മനസ്സ് തുറന്നത്. എംജി യുടെ ചോദ്യത്തിന് ആയിരുന്നു വിജയലക്ഷ്മി മറുപടി നൽകിയത്. എവിടെയൊക്കെയോ പോയി  ചികിത്സ ചെയ്യുന്നുണ്ടെന്നും അധികം വൈകാതെ തന്നെ കാഴ്ച തിരിച്ച് ലഭിക്കുമെന്നും ഉള്ള സംസാരം ഒക്കെ പൊതുവെ നടക്കുന്നുണ്ടല്ലോ, ഇത് ശരിയാണോ എന്നാണ് എം ജി ചോദിച്ചത്. ഈ ചോദ്യത്തിന് വിജയലക്ഷ്മിയുടെ അച്ഛൻ ആണ് മറുപടി നൽകിയത്.

വിജയലക്ഷ്മിയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ, അമേരിക്കയിൽ പോയി അവിടെ ഒരു വിദക്ത ഡോക്ടറിനെ കാണിച്ചിരുന്നു. ഇപ്പോൾ അതിന്റെ മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കുകയാണ്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പം കൊണ്ടാണ് കാഴ്ചയ്ക്ക് പ്രെശ്നം ഉണ്ടായത് എന്നും എന്നാൽ ഇപ്പോൾ നല്ല മാറ്റം ഉണ്ടെന്നും അതെല്ലാം ശരിയായി വരുന്നു എന്നും, റെറ്റിനയുടെ ഒരു പ്രശ്‌നമാണ് ഇപ്പോഴുള്ളത്. എന്നാൽ ആർട്ടിഫിഷ്യൽ  റെറ്റിന മാറ്റിവെക്കുന്നത് ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇസ്രായേൽ ആണ് അത്തരത്തിൽ ഒരു കണ്ടുപിടുത്തം നടത്തിയത്. അത് കൊണ്ട് തന്നെ റെറ്റിന മാറ്റിവെക്കാൻ കഴിയും എന്നും വിജയലക്ഷ്മിയുടെ പിതാവ് പറഞ്ഞു.

അതിന്റെ ചികിത്സയ്ക്ക് വേണ്ടി അടുത്ത വര്ഷം അമേരിക്കയിലേക്ക് പോകാൻ ഇരിക്കുകയാണെന്നും അവിടെ ചെയ്യാൻ ആണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും ഇപ്പോൾ ഒരു പ്രതീക്ഷ ഒക്കെ  വന്നിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. പ്രതീക്ഷ മാത്രമല്ല, തീർച്ചയായും കാഴ്ച ലഭിക്കും എന്ന വിശ്വാസം തനിക്ക് ഉണ്ടെന്നും ഇപ്പോൾ വെളിച്ചം ഒക്കെ  മനസ്സിലാകുന്നുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു. കാഴ്ച ലഭിച്ചാൽ അച്ഛനെയും അമ്മയെയും പിന്നെ അറിവ് പകർന്നു  തന്ന ഗുരുക്കന്മാരെയും ആണ് തനിക്ക് ആദ്യം കാണേണ്ടത് എന്നും വിജയലക്ഷ്മി പറഞ്ഞു.