നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്


പ്രേഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വടിവേലു. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നൂറിലധികം സിനിമകളിൽ ആണ് വേഷമിട്ടത്. നിരവധി ആരാധകരെയും താരം തന്റെ അഭിനയതിൽ കൂടി സ്വന്തമാക്കിയിരുന്നു. വർഷങ്ങൾ കൊണ്ട് തമിഴ് സിനിമയിൽ സജീവമായ താരം ഇപ്പോൾ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. വടിവേലുവിന്റെ അസാനിദ്ധ്യം തമിഴ് സിനിമയിൽ എടുത്ത് കാണുന്നുമുണ്ട്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വിഷ്ണു ഹരിചന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള വിഷയം അല്ല എങ്കിലും തമിഴിൽ ഏറെ ചിരിപ്പിച്ച ഈ മനുഷ്യനെ കുറെ നാളുകളായി കാണുവാൻ ഇല്ല.

എന്താണ് ഇദ്ദേഹം തമിഴകത്തിൽ വിലക്കപ്പെട്ട കനി ആകുവാൻ കാരണം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. കുറേപേർ ഓവർ ആക്റ്റിംഗ് എന്ന് കമന്റ് ഇട്ടിരിക്കുന്നത് കണ്ടു. അങ്ങനെഎങ്കിൽ തമിഴിൽ ഓവർ അല്ലാത്ത എത്രപേരുണ്ട്? ഇദ്ദേഹം നല്ല നടൻ തന്നെയാണ്. കോമഡിയിൽ ഒതുങ്ങിപ്പോയി എന്നതാണ് പ്രശ്നം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് അപ്രഖ്യാപിത വിലക്കിൽ ആയിരുന്നു. വീണ്ടും രംഗത്ത് സജീവമാകുന്നു.

നടൻ വിജയകാന്ത്മായി പ്രശ്‌നം ഉങായിരുന്,അതാണ് വിലക് വരാൻ കാരണം,സത്യം,പറഞാൽ രാഷ്ട്രീയം തന്നെയാണ്, ശങ്കരുമായുള്ള പ്രശ്നത്തിൽ ആണ് വിലക് കിട്ടിയത് അത് ഈ അടുത്ത് ഒത്തുതീർപ്പായി, മലയാളത്തിലാണേൽ ഇന്ദ്രൻസ് ലെവൽ പോകേണ്ട നടൻ, അതൊക്കെ മാറി. ഇനി പുള്ളിക്ക് ഇരിക്കാൻ നേരം ഉണ്ടാകില്ല. മാമന്നൻ, ചന്ദ്രമുഖി 2 അങ്ങനെ ഒരു ലോഡ് പടം വരാൻ ഉണ്ട്.

ഡയറക്ടർ ശങ്കർ നിർമ്മിച്ച ഇമ്ശൈ അരശൻ 23-ആം പുലികേശി 2 വിന് അഡ്വാൻസ് വാങ്ങിയ ശേഷം അതിന്റെ സ്ക്രിപ്റ്റ് തിരുത്തി ഡേറ്റ് കൊടുക്കാതെ സിനിമ മുടങ്ങി. ശങ്കർ പ്രൊഡ്യൂസർസ് കൗൺസിലിൽ പരാതി നൽകി. അവർ വടിവേലുവിന് വിലക്ക് ഏർപ്പെടുത്തി നാല് വർഷം കഴിഞ്ഞു അത് ഒത്തു തീർപ്പായി. അങ്ങനെ നായ് ശേഖർ റിലീസ് ആയി ഫ്ലോപ്പ്. പുള്ളി ആവശ്യപ്പെടുന്ന രൂപ നൽകാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല. രണ്ടു സിനിമകൾ ഇപ്പോൾ ചെയ്യുന്നുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.