അങ്ങനെ ഒരു രംഗം സിനിമയിൽ ഇല്ലാലോ ? ആരാധകരെ ഞെട്ടിച്ച് കുറിപ്പ്.


മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ സിനിമയാണ് വടക്കു നോക്കിയന്ത്രം എന്ന സിനിമ. വിജയങ്ങളിൽ ഒന്ന് മാത്രമല്ല മലയാള സിനിമയിൽ എണ്ണം പറഞ്ഞ മികച്ച വർക്കുകളിൽ ഒന്ന് കൂടിയാണ് വടക്കു നോക്കിയന്ത്രം എന്ന സിനിമ എന്ന് ആർക്കും സംശയമില്ലാത്ത കാര്യമാണ്. ഏതൊരു രീതിയിൽ നോക്കിയാലും ഒരുപാട് മുന്നിലുള്ള ഈ സിനിമക്ക് ഇന്നും നിരവധി ആരാധകരുണ്ട്. സിനിമ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു സിനിമ കൂടിയായ ഈ സിനിമക്ക് അത്ര വലിയ സ്ഥാനം തന്നെയാണ് മലയാള സിനിമയിൽ ഉള്ളത്.


ഇരുനിറമുള്ള കുറച്ചധികം ഈഗോയും ദുരഭിമാനവുമുള്ള നീളം കുറഞ്ഞ നായകൻ വെളുത്ത നിറമുള്ള നീളമുള്ള അതി സുന്ദരിയായ ഒരു ഭാര്യയെ കല്യാണം കഴിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രേശ്നങ്ങളുമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. നടൻ ശ്രീനിവാസൻ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിലെ ഒരു രംഗം ആർക്കും മറക്കാനാവില്ല. ഭാര്യയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി തമാശകൾ പറയുവാൻ ശ്രമിക്കുന്ന ഭർത്താവിനെ സിനിമയിൽ കാണിക്കുന്നുണ്ട്. ഇതേ സമയം ഒരു തമാശ പറയുകയും സ്വയം പൊട്ടി ചിരിക്കുന്ന നായകൻ ശോഭ ചിരികുന്നില്ലേ എന്ന് ചോദിക്കുന്ന ഒരു രംഗം ആയിരിക്കും ഈ സിനിമയെ കുറിച്ചാലോചിക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ വരുന്നത്.


പക്ഷെ ഇപ്പോൾ ചർച്ച ആയിരിക്കുന്ന സംഭവം എന്തെന്നാൽ വടക്കു നോക്കിയന്ത്രം എന്ന സിനിമ കണ്ടിട്ട് ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പാണ്. മിക്കവരും ശോഭ ചിരികുന്നില്ലേ എന്ന ഡയലോഗ് നിത്യ ജീവിതത്തിൽ ഒരു വട്ടം എങ്കിലും ഉപയോഗിച്ചിട്ടുള്ളവരാണ് . എന്നാൽ ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാൽ സിനിമയിൽ അങ്ങനെ ഒരു രംഗം ഇല്ല എന്നുള്ളതാണ്.


എപ്പോഴോ ആരോ അങ്ങനെ ഒരു സംഭാഷണം മീമുകളിൽ ഉൾപ്പെടുത്തുകയും അത് പിന്നീട് ഏറെ സ്വീകാര്യത നേടുകയും ഇപ്പോൾ അതാണ് സത്യം എന്ന് പലരും വിശ്വസിക്കുകയും ചെയ്തു. മണ്ടേല എഫ്ഫക്റ്റ് എന്ന പ്രതിഭാസം ആണ് ഇവിടെ അരങ്ങേറിയിരിക്കുന്നത് എന്നാണ് ഈ സംഭവം എടുത്ത് ചൂണ്ടി കാണിച്ച താരം പറയുന്നത്. ഒരു പറ്റം ആൾക്കാർ ഒരു നടക്കാത്ത സംഭവം വിശ്വസിക്കുന്നത് ആണ് മണ്ടേല എഫ്ഫക്റ്റ് എന്ന പേരിൽ പറയുന്നത്.