വിഴിഞ്ഞം ഉസ്താദ് ഹോട്ടലിൽ നിന്ന് ഉള്ള ഒരു അപ്രതീക്ഷിത കാഴ്ചയാണ്ഇത്


അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത് ചിത്രം ആണ് ഉസ്താദ് ഹോട്ടൽ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് നായകനായി എത്തിയത്. നിത്യ മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ തിലകൻ, സിദ്ധിഖ്, ആസിം ജമാൽ, മാമുക്കോയ, മണിയൻ പിള്ള രാജു, പ്രവീണ, ലെന തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

ചിത്രം ഹിറ്റ് ആയതോടെ ഉസ്താദ് ഹോട്ടൽ എന്ന പേരിൽ പല സ്ഥലങ്ങളിലും ഹോട്ടലുകളും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു ഹോട്ടെലിൽ പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. വെൽഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ ശ്രീരാജ് എസ് ആറ്റിങ്ങൽ എന്ന ആരാധകൻ ആണ് തനിക് ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്നലെ വിഴിഞ്ഞത്ത് ഉസ്താദ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പുറത്തു കാത്തു നിന്നപ്പോൾ വെറുതെ ഹോട്ടലിന്റെ ഫോട്ടോ എടുക്കണം എന്ന് തോന്നി. ഫോട്ടോ എടുക്കുമ്പോൾ ഈ മനുഷ്യൻ അതുവഴി നടന്നു പോകുന്നുണ്ടായിരുന്നു. യാദൃശ്ചികമായി ഇദ്ദേഹം ഫ്രെയിമിൽ കയറി വന്നതാണ്. എന്തായാലും ഉസ്താദ് ഹോട്ടൽ സിനിമയിലെ തിലകനെ പോലൊരു രൂപം എന്നുമാണ് പോസ്റ്റ്.

ഒറ്റ കാഴ്ചയിൽ തിലകൻ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളത് ആയിരുന്നു ആ അപരിചിതന്റെ ചിത്രം. ആരാധകൻ എടുത്ത ചിത്രവും പോസ്ടിനോപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. എഴുപതാം വയസ്സിലും യുവമനസ്സുകളിൽ മുഹബ്ബത്തിൻ്റെ സുലൈമാനി കുടിപ്പിച്ച അപൂർവ നടൻ, അത് ഹാർബർ ഏരിയയിൽ ആണ് ,പുതിയ ഉസ്താദ് ഹോട്ടലിൽ ഓവർ പ്രൈസ് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.