മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് ആറാംതമ്പുരാൻ. മോഹൻലാലിന്റെ തന്നെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്ന് എന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിരുന്നു. 1997 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് സുരേഷ് കുമാറും സനൽ കുമാറും ചേർന്ന് ആണ്. ചിത്രം വലിയ വിജയം ആണ് നേടിയത്.
മോഹൻലാലിന്റെ ജഗന്നാഥൻ എന്ന കഥാപാത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തു. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ സായ് കുമാർ, നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ, കൊച്ചിൻ ഹനീഫ, മണിയൻ പിള്ള രാജു, ശങ്കരാടി, ഇന്നസെന്റ്, പ്രിയ രമേശ്, ഗണേഷ് കുമാർ, കലാഭവൻ മണി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായത്.
ചിത്രത്തിലെ ഒരു ഹിറ്റ് ഗാനം ആണ് ഹരിമുരളീരവം എന്ന് തുടങ്ങുന്ന ഗാനം. ഗാനം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിരുന്നു. അതിൽ ഗാനരംഗങ്ങളിൽ മാത്രം ഒരു നടി വരുന്നുണ്ട്. മുഖം മറച്ച് വരുന്ന ഈ താരം ആരാണെന്ന് ഗാനം അന്ന് കണ്ടവരിൽ പലർക്കും അന്ന് മനസ്സിലായില്ല എന്നതാണ് സത്യം. ഈ താരത്തിനെ കുറിച്ചുള്ള ചോദ്യങ്ങളും അന്ന് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഗാനരംഗങ്ങളിൽ മാത്രം വരുന്ന താരം ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
അത് മറ്റാരുമല്ല, ഉർവശി ആണ് ആ വന്നിരിക്കുന്നത് എന്നാണു ആരാധകർ കണ്ടെത്തിയിരിക്കുന്ന ഉത്തരവും. ഇത് ചിത്രത്തിന്റെ വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ശരി വെക്കുകയും ചെയ്യുന്നുണ്ട്. ഉർവശി സ്പെഷ്യൽ അപ്പിയറൻസ് ഇൻ സോങ് എന്ന് ആണ് വിക്കിപീഡിയ നൽകിയിരിക്കുന്ന വിവരം. നിരവധി കമെന്റുകളും ഇതിനു വരുന്നുണ്ട്.
ഇത് ഡാൻസർ ആണ്, 90ലെ രാജു സുന്ദരം , കുമാർ ശാന്തി, കല മാസ്റ്റർ, ഭ്രിന്ദ മാസ്റ്റർ ഇവരൊക്കെ കമ്പോസ് ചെയ്യുന്ന ഡാൻസുകളിൽ സ്ഥിരം ഉണ്ടാകുന്ന ഡാൻസർ ആണ്, ഈ ആറാൻ തമ്പുരാൻ ഏത് കൊട്ടാരത്തിലെ യാ അവിടെ പാട്ട് ഉണ്ടോ ഈ ഉർവശ്ശി ഇന്തിര സദസ്സിലെ നർത്തകിയാണോ, അറിയാം. കൂടാതെ പ്രിയദർശൻ ആണ് ഈ പാട്ട് ഡയറക്റ്റ് ചെയ്തത് എന്നും അറിയാം തുടങ്ങി നിരവധി കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത്.