പതിറ്റാണ്ടുകൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉർവശി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം വേഷമിട്ടിട്ടുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ താരത്തിന് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട ഉർവശി തന്റെ എഴുന്നൂറാം ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് ഇപ്പോൾ. ഇപ്പോൾ ഇതാ തന്റെ എഴുന്നൂറാം ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം പ്രിയദർശനും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാൽ നായകനായ മിഥുനത്തിൽ ആണ് അവസാനം ഉർവശി അഭിനയിച്ച പ്രിയദർശൻ ചിത്രം. ഇരുപത്തി ഏഴു വർഷങ്ങൾക്ക് മുൻപാണ് മിഥുനം പുറത്തിറങ്ങിയത്. അതിനു ശേഷം ഇപ്പോൾ ആണ് ഉർവശിയും പ്രിയദർശനും ഒന്നിച്ച് ഒരു ചിത്രം ചെയ്യുന്നത്. പ്രിയദർശൻ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ഉർവശിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. പകരം വെക്കാൻ ആരെയും ഇല്ല….. അന്ന് സോഷ്യൽ മീഡിയ ഒന്നുമില്ലാതെ ഒരു പ്രമോഷനും ഇല്ലാതെ മനസ്സിൽ ഇടം നേടിയ അഭിനേത്രി…….. ഇന്ന്യം ആ ഇഷ്ടത്തിന് ഒരു മങ്ങലും ഇല്ല…… ഓരോ സിനിമയും ഇപ്പോഴും കാണാൻ . ഇഷ്ടമാണ്, ലേഡി സൂപ്പർസ്റ്റാർ എന്ന പ്രയോഗം മലയാള സിനിമയിൽ ആരെങ്കിലും അർഹിക്കുന്നു വെങ്കിൽ അത് ഉർവശിക്ക് മാത്രം ഉള്ളതാണ്, ശോഭന.. മഞ്ജു..ഇവർ ഒന്നും ഉർവശി യുടെ മുന്നിൽ ഒന്നും അല്ല..ഉർവശി ചേച്ചിയെ വെല്ലാൻ ആരും ഇല്ല.തലയണമന്ത്രം..മഴവിൽ കാവടി..ഇവ ഉദാഹരണം, മിഥുനം.. ഇപ്പോഴും ടിവി യിൽ കണ്ടാൽ ഫ്രഷ്… തേങ്ങ ഉടയ്ക്ക് സ്വാമി, ലാലേട്ടൻ്റെ റെയ്ഞ്ചുള്ള നടി.

ഉർവശി ആണ് സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടി. ശോഭന നായികയായ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കുറച്ചു സീനിൽ മാത്രം അഭിനയിച്ചു കൈയ്യടി മുഴുവൻ സ്വന്തമാക്കി ഉർവശി. ഉർവശിയെ ആദരിക്കാൻ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ ചെയ്യണം….. അല്ലാതെ അവരുടെ കാലം കഴിഞ്ഞിട്ട് അവർ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഒരു വ്യക്തി എന്ന നിലയിൽ ഉർവശിയെക്കാളും പക്വമതിയായ മഞ്ജുവിനെ ആദരിക്കാം…. പക്ഷെ മികച്ച നടി എന്ന വിശേഷണം ഉർവശിയ്ക്ക് തന്നെ, യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ….  ഒരേയൊരു….ഊർവ്വശി തുടങ്ങി നിരവധി കമെന്റുകൾ ആണ് പ്രിയദർശന്റെ പോസ്റ്റിനു താഴെ വരുന്നത്.