സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രണയം തോന്നിയ നായകൻ ആരാണെന്നു പറഞ്ഞു ഉർവശി

ഉർവശിയെ അറിയാത്ത മലയാള സിനിമ പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം. മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർവശി. മലയാളത്തിന്‍റെ മുന്‍നിര നായികമാരില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഉര്‍വശി. നിറവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ബാലതാരമായി സിനിമയിൽ എത്തിയ ഉർവശി ഏറെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 13ാം വയസില്‍ നായികയായി ചുവട് വച്ച ഉര്‍വശി ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും ഇന്നും സജീവമാണ് ഉര്‍വശി. 1978ൽ തന്‍റെ എട്ടാം വയസിലാണ് ഉര്‍വശി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഉർവശി മലയാള സിനിമയിലേയ്ക്ക് ചുവടുവച്ചത്. അതിനു ശേഷം നിരവധി വേഷങ്ങൾ ആണ് താരത്തെ കാത്ത് മലയാള സിനിമയിൽ ഇരുന്നത്.

ഒരിക്കലും നായകൻ ആരാണെന്നു നോക്കി സിനിമ ചെയ്യുന്ന താരമായിരുന്നില്ല ഉർവശി. ഒരേ സമയം സൂപ്പർസ്റ്റാറുകളുടെയും സാധാരണ താരങ്ങളുടെയും നായികയായി ഉർവശി അഭിനയിച്ചു എന്നതാണ് താരത്തിന്റെ വലിയ ഒരുപ്രത്യേകത. ഇന്നും ഉർവശി അനശ്വരമാക്കിയ കഥാപാത്രങ്ങൾ വലിയ രീതിയിൽ ആണ് പ്രേഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുൻപ് ഉള്ള ഉർവശിയുടെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ റിമി ചോദിച്ച ചോദ്യവും അതിനു ഉർവശി നൽകിയ മുറുപടിയുമാണ് പ്രേഷകരുടെ ഇടയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. കൂടെ അഭിനയിച്ചതിൽ പ്രണയം തോന്നിയ നായകൻ ആര് എന്നാണ് റിമി ഉർവശിയോട് ചോദിക്കുന്നത്.

കൂടെ അഭിനയിച്ചതിൽ അങ്ങനെ ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് പ്രണയം എന്നും സിനിമയിൽ പോലും പ്രണയ രംഗങ്ങൾ നന്നായി അഭിനയിക്കാൻ അറിയാത്ത ഒരുനാൾ ആണ് ഞാൻ എന്നും ഉർവശി പറഞ്ഞു. പ്രണയ രംഗങ്ങൾ അഭിനയിക്കാൻ ആണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയിട്ടുള്ളത്. ഒടുവിൽ അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് ആണ് എനിയ്ക്ക് പറഞ്ഞു തരുന്നത് പ്രണയ രംഗങ്ങളിൽ എങ്ങനെ അഭിനയിക്കണം എന്ന്. അത്രത്തോളം എനിക്ക് വഴങ്ങാത്ത ഒരു കാര്യം ആണ് പ്രണയം എന്നും ഉർവശിപറയുന്നു.

 

Leave a Comment