അദ്ദേഹം ഇന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവ് ആണ്, മിണ്ടുന്നതു തന്നെ തെറ്റാണ്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ഉർവശി. മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർവശി. മലയാളത്തിന്‍റെ മുന്‍നിര നായികമാരില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഉര്‍വശി. നിറവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ബാലതാരമായി സിനിമയിൽ എത്തിയ ഉർവശി ഏറെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 13ാം വയസില്‍ നായികയായി ചുവട് വച്ച ഉര്‍വശി ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും ഇന്നും സജീവമാണ് ഉര്‍വശി. 1978ൽ തന്‍റെ എട്ടാം വയസിലാണ് ഉര്‍വശി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഉർവശി മലയാള സിനിമയിലേയ്ക്ക് ചുവടുവച്ചത്. അതിനു ശേഷം നിരവധി വേഷങ്ങൾ ആണ് താരത്തെ കാത്ത് മലയാള സിനിമയിൽ ഇരുന്നത്. നടൻ മനോജ് കെ ജയനെ ആണ് താരം ആദ്യം പ്രണയിച്ച് വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആയത്.

എന്നാൽ ആ ബന്ധത്തിന് അധികനാൾ ആയുസ് ഉണ്ടായിരുന്നില്ല. പരസ്പ്പരം ഒത്ത് പോകാൻ കഴിയാതെ വന്നതോടെ ഇരുവരും പരസ്പ്പരം വേർപിരിയുകയായിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. കുഞ്ഞാറ്റ ഇപ്പോൾ അച്ഛൻ മനോജ് കെ ജയനൊപ്പം ആണ് കഴിയുന്നത്. ഇരുവരും വിവാഹമോചിതർ ആയതോടെ വേറെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാം വിവാഹത്തിൽ ഉർവശിക്ക് ഒരു മകൻ കൂടി ഉണ്ട്. ഇപ്പോഴിതാ മനോജ് കെ ജയനുമായുള്ള പ്രശ്നത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഉർവശി. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ, കൂട്ടുകുടുംബം ആയിരുന്നു എന്റേത്. അത് കൊണ്ട് തന്നെ ഒരു കൂട്ടുകുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ ആണ് എന്നതിൽ എനിക്ക് നല്ല ബോധവും ഉണ്ടായിരുന്നു. അവിടെ ഞാൻ, എന്റേത് എന്നൊന്ന് ഇല്ലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു ചെന്നപ്പോൾ അതായിരുന്നില്ല സ്ഥിതി. ആ വിവാഹത്തിന് എന്റെ വീട്ടുകാർക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു.

എന്റെ നിർബന്ധത്തിനു വഴങ്ങി ആണ് അവർ വിവാഹം നടത്തിയത്. എന്റെ വാശിപ്പുറത്ത് നടന്ന വിവാഹം ആയത് കൊണ്ട് തന്നെ അവിടെ ഉണ്ടാകുന്ന പ്രേശ്നങ്ങൾ ഒക്കെ എന്റെ വീട്ടിൽ പറയാനും എനിക്ക് കഴിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ ഒരു സുഹൃത്തായി പോലും കാണാൻ കഴിയില്ല. മാനസികമായി അത്രയേറെ പീഡിപ്പിച്ച ഒരാളെ എങ്ങനെ ആണ് സുഹൃത്തായി കാണാൻ കഴിയുക. അദ്ദേഹം മറ്റൊരു സ്ത്രീയുടെ ഭർത്താവ് ആണ് ഇന്ന്. അദ്ദേഹത്തോട് സംസാരിക്കുന്നത് പോലും തെറ്റാണു എന്നാണ് എന്റെ അഭിപ്രായം എന്നും ഉർവശി പറഞ്ഞു.