ഇന്റർവ്യൂവിൽ ഉണ്ണിയോട് ചോദിക്കുന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരത്തിന് ആരാധകർ ഏറെ ആണ്. എന്നാൽ സ്ത്രീ ആരാധകർ ആണ് ഉണ്ണി മുകുന്ദന് കൂടുതലും. താരത്തിന്റെ സൗന്ദര്യം തന്നെ ആണ് അതിന്റെ കാരണവും. നിരവധി ആരാധകർ ഉണ്ണി മുകുന്ദന് ഉണ്ട്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നല്ല അധികം കഥാപാത്രങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല.

മല്ലു സിംഗ് ആണ് താരത്തിന്റെ സിനിമ ജീവിതത്തിനു ബ്രെക്ക് നൽകിയ സിനിമ. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടി വന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉണ്ണി മുകുന്ദനോട് എന്തിനാണ് ആളുകൾക്ക് ഇത്ര ശത്രുത? ഇത്ര അധികം ഒരു നടനിൽ വിവാദം സൃഷ്ട്ടിക്കുന്നത് എന്തിനാണ്? ബാക്കി നടന്മാരോട് ഇന്റർവ്യൂ എടുക്കുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾ. പുതിയ പടം എങ്ങനെയുണ്ട്, പ്രേക്ഷകരോട് എന്താണ് പറയാൻ ഉള്ളത്, താങ്കൾ ചെയ്ത വേഷത്തെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്. ഉണ്ണി വരുമ്പോൾ ചോദിക്കുന്നത്. എന്താണ് കുറി ഇടാതെ വന്നത്? (ചോദ്യം ചോദിച്ച ആളിന്റെ ഉദ്ദേശം മനസിലായിക്കാണുമല്ലോ) പക്ഷെ ഉണ്ണി നല്ല ജെനുവിൻ ആയുള്ള മറുപടി നൽകി എന്നുമാണ് പോസ്റ്റ്.

അഭിനയം കൊണ്ട് എവിടെയും എത്തില്ല. പിന്നേ കുറച്ചു വിവാദം ഉണ്ടാക്കിയാലെങ്കിലും ആരെങ്കിലും ശ്രദ്ധിക്കും.അതിന് നല്ലത് സങ്കികളുടെ ഒപ്പം കൂടലാണ്, ഒരുകാലത്ത്‌ രാജുവേട്ടനോട് ‘പ്രിത്വിരാജ് ‘ ആളുകള് കാണിച്ച വെറുപ്പിന്റെ അത്രയും ഒന്നും ഇല്ലല്ലോ.. ഇപ്പൊ അദ്ദേഹം എവിടേ നില്ക്കുന്നു എന്ന് അറിയാലോ. പതുക്കെ മാറിക്കോളും, കണ്ണടച്ച് ഇതിനെ ഇരുട്ടാക്കാം. കണ്ടില്ലെന്ന് നടിക്കാം പക്ഷെ സത്യം എന്തെന്നാൽ എന്ന് മുതൽ ഇങ്ങേര് അമ്പലത്തിനു മുൻപിൽ നിന്ന് കുറി തൊട്ട് ഫോട്ടോ എടുക്കാൻ തുടങ്ങിയോ അന്ന് മുതൽ തുടങ്ങിയതാണ് ഈ ഹേറ്റ് ക്യാമ്പയിൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.