ഉണ്ണി മുകുന്ദനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ സുമേഷ് എന്ന ഒരു ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേപ്പടിയാൻ ഇറക്കുന്നു. പുറകെ സേവാഭാരതി വിവാദം. ഷെഫീക്കിന്റെ സന്തോഷം ഇറക്കുന്നു. പുറകെ ബാലയുടെ ശമ്പള വിവാദം. മാളികപ്പുറം ഇറക്കുന്നു. പുറകെ യൂട്യൂബർ തെറിവിളി വിവാദം. ഉണ്ണിയേട്ടന് ശുക്രനും ശനിയും മാറി മാറി വരികയാണല്ലോ എന്നുമാണ് ആരാധകൻ പോസ്റ്റിൽ കൂടി പറയുന്നത്.
ഉണ്ണിയേട്ടന്റെ ശുക്രൻ അദ്ദേഹത്തിന്റെ ഹാർഡ് വർക്കിന് കിട്ടുന്ന ഫലങ്ങളാണ്. ശനി കേരളത്തിലെ അസഹിഷ്ണുത നിറഞ്ഞ വരട്ടു ചൊറിപിടിച്ച കമ്മികളും ജിഹാദികളും ആണ് അതിന് എന്ത് ചെയ്യാൻ പറ്റും. ശനിയെ തട്ടിമാറ്റി ശുക്രനിലേനടക്കുക എന്നുള്ളതാണ്. വെറും ശുക്രൻ ആയാൽ എന്താ ഒരു രസം. എന്നാൽ ശനി അവസാനം തകരുന്നത് കാണാൻ രസമല്ലേ. അത്രേള്ളൂ.
ഓരോ വിവാദം കഴിയുമ്പോഴും പുള്ളി ഒരുപടി കൂടുതൽ വിജയിച്ചുകൊണ്ടേയിരിക്കുവാണ്. അയാളുടെ വളർച്ചയെ ഇതുപോലെ ഉള്ള നെഗറ്റീവുകൾ ബാധിക്കുകയെ ഇല്ല, സത്യം കുറെ നാളായിട്ട് ഉണ്ണി മാത്രമാണ് ചർച്ച ഗുണമായാലും ദോഷമായാലും, യുട്യൂബറെ തെറി വിളിച്ചാൽ എങ്ങനെ ശനി വരും അങ്ങോട്ട് കേറി നിരന്തരം ചൊറിഞ്ഞു ഉണ്ണി കേറി മാന്തി അങ്ങനെ കണ്ടാൽമതി.
ഇയാളൊരു സിനിമ നടൻ അല്ലെ ആ ഒരു സ്റ്റാൻഡേർഡ് കീപ്പ് ചെയ്യണ്ടേ, ഉള്ള തെറിയും വിളിച്ചു അവസാനം മാപ്പും പറഞ്ഞു, ഇവിടെയാണ് മമൂട്ടി മോഹൻലാൽ ഒക്കെ വ്യത്യസ്തൻ ആവുന്നത്, പുള്ളിടെ പൊളിറ്റിക്സ് വിട്ടേക്ക് (ഇവിടെ പലരും പല പൊളിറ്റിക്സ് ൽ വിശ്വസിക്കുന്നവർ ആണ്) പുള്ളി ഒരു ഹിന്ദു മത വിശ്വാസി ആണ്. ഉണ്ണി മാളികപ്പുറം എന്ന ഒരു സിനിമ ചെയ്തപ്പോൾ പലരും റിവ്യൂ എന്നാ പേരിൽ ഉണ്ണിയെ പലതും പറയുന്നു. ഇപ്പൊ ഉണ്ടായ വീഡിയോ ഇഷ്യൂവിലെ ആൾ ചെയ്ത വീഡിയോയിൽ ഉണ്ണി മുകുന്ദനെ അഭിസംബോധന ചെയ്യുന്നത് മകരസംക്രമ സ്റ്റാർ എന്നാണ്.
ഇപ്പൊ മാലിക്ക് സിനിമ ചെയ്തത് കൊണ്ട് ആരേലും ഫാഗത്ത് ഫാസിൽ നെ റംസാൻ സ്റ്റാർ എന്നോ അല്ലേൽ ഫാഗത് ന്റെ മതവും ആയി ബന്ധപ്പെട്ട എന്തേലും വാക്കോ ഉപയോഗിച്ച് അഭിസംബോധന ചെയ്താൽ എന്തായിരിക്കും ഇപ്പൊ കേരളത്തിലെ അവസ്ഥ. ഫാഗത് ന് ഐകാദാർഢ്യം എന്ന് പറഞ്ഞു പല പാർട്ടിക്കാരും വഴിയിൽ പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ക്യാമ്പയിനും കൊണ്ട് നിറഞ്ഞനെ. ഇത് ഇപ്പൊ ഉണ്ണി മുകുന്ദൻ ആയതു കൊണ്ട് ഇവിടെ ആർക്കും എന്തും പറയാമോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.