ഉണ്ണി മുകുന്ദൻ അയ്യപ്പൻ ആണെന്ന് മാത്രമുള്ള ഭീകര ട്വിസ്റ്റ് ഉണ്ടാകാതിരിക്കട്ടെ


ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് മാളികപുറം. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിൻറെ ട്രൈലെർ പുറത്തിറങ്ങിയത്. നിരവധി പേരാണ് ഇതിനോടകം ട്രൈലെർ കണ്ടത്. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ മുൻ പന്തിയിൽ തന്നെയാണ് ട്രെയ്‌ലറിന്റെ സ്ഥാനവും. ശബരിമലയുടെയും അയ്യപ്പ ഭക്തിയുടെയും പശ്ചാത്തലതിൽ ഒരുങ്ങുന്ന ചിത്രമാണ് ഇതെന്ന് ആണ് ട്രൈലെറിൽ നിന്ന് മനസ്സിലാകുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആചാര്യ സുരേഷ് എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉണ്ണി അയ്യപ്പൻ ആണെന്നുള്ള ഭീകര ട്വിസ്റ്റ്‌ ഉണ്ടാവാതിരിക്കട്ടെ. മാളികപ്പുറം ട്രൈലെർ സൂപ്പർ.

ആ ശബ്ദവും അഭിനയവും മെച്ചപ്പെട്ടാൽ മലയാളത്തിൽ ഒരു കെജിഎഫ് ചെയ്യുന്നുണ്ടെങ്കിൽ. ഏറ്റവും യോജിച്ച നടൻ. മിഖായിൽ വില്ലൻ,വിക്രമാദിത്യൻ ഫേവറിറ്റ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. അയ്യപ്പനെ കാണണം എന്നുള്ള കൊച്ചിന്റെ ഡയലോഗ് കേട്ട് ഫോൺ എടുത്ത് എറിയാൻ തോന്നി, ഉണ്ണി മുകുന്ദൻ ആണ് അയ്യപ്പൻ എങ്കിൽ പടം പൊട്ടും. ട്വിസ്റ്റ് കാണും എന്ന് പ്രതീക്ഷിക്കുന്നു.

ശബരിമലയിൽ ബോം ബ് വെക്കാൻ ത്രിവർവാദികൾ വരുമ്പോൾ വേഷം മാറി അവരെ പിടിക്കാൻ വരുന്ന ഒരു ഏജന്റ് ആണ് ഉണ്ണിയേട്ടൻ, ശബ്ദം വച്ച് പണ്ട് ലാലേട്ടനെയും കളിയാക്കിയിട്ടുണ്ട് അഭിനയം വച്ച് പണ്ട് മമ്മൂക്കയെയും കളിയാക്കിയിട്ടുണ്ട് അത്രയേ ഉള്ളൂ, ഏതൊരു മലയാളിക്കും അറിയാവുന്നതാണ് അയ്യപ്പച്ചരിതം അതിൽ ഡിസ്റ്റ് നോക്കേണ്ട കാര്യം ഉണ്ടാവുന്നില്ല നല്ലൊരു ദൃശ്യ വിരുന്നാവട്ടെ മാളികപുറം.

ട്രെയിലർ കണ്ടാൽ അങ്ങനെ തോന്നു. പക്ഷെ വേറെ കിടിലൻ ട്വിസ്റ്റ്‌ വല്ലതും ഉണ്ടാവട്ടെ. എങ്കിൽ ഉണ്ണിയേട്ടൻ ഇനിയൊരു കലക്ക് കലക്കും. കാത്തിരിക്കുന്നു സ്‌ക്രീനിൽ കാണാൻ, ട്രൈലെറിൽ തന്നെ ഉണ്ണിയെ അയ്യപ്പനായി അല്ലേ കാണിച്ചത്, അയ്യപ്പസ്വാമി അല്ലെങ്കിൽ വേഷം മാറി വന്ന ഏതേലും, പോലീസ് ഏജൻസി ആവോ? ആവാലോ അല്ലെ? ഉണ്ണി മുകുന്ദൻ ഒക്കെ നല്ല നടൻ തന്നെ, കെജിഫ് ഒക്കെ ആയി കംപെയർ ചെയ്യല്ലേ ബ്രോ, സൈസ്, സ്റ്റണ്ട് മാത്രം മതിയോ? ആക്ടിങ് ടാലെന്റ്റ് ബേസ് നോക്കിയാൽ മലയാളത്തിൽ ആദ്യ 50 എങ്കിലും കഴിഞ്ഞേ ഉണ്ണിക്ക് സാധ്യത ഉള്ളൂ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.