ആളുകൾക്ക് ഇപ്പോഴത്തെ കാര്യം ഒന്നും അറിയണ്ട, ഉണ്ണിയെ കുറ്റംപറഞ്ഞാൽ മാത്രം മതി


ഉണ്ണി മുകുന്ദനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാല- ഉണ്ണി വിഷയത്തിന് ശേഷം പലരും കുത്തിപൊക്കിയ വിഷയം ആണ് ഉണ്ണി-മേജർ രവി ആയിട്ടുള്ള തർക്കം. ഉണ്ണി ഗുണ്ട ആണെന്നും, ഒരു പാവം സംവിധായകനെ കയ്യേറ്റം ചെയ്തു ഇന്നുവരെ ആളുകൾ കാര്യം അറിയാതെ പറയുന്നുണ്ട്. പക്ഷെ നിജസ്ഥിതി പലർക്കും അറിയില്ല. സലാം കശ്മീർ ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആർമി സീക്വൻസ്‌ എടുക്കാൻ വന്നതായിരുന്നു മേജർ രവി.

അന്നാണെങ്കിൽ ശ്രീ ജോഷിയും, ജയറാമും, സുരേഷ് ഗോപിയും നിർഭാഗ്യവശാൽ സെറ്റിൽ ഇല്ലായിരുന്നു. ഉണ്ണി മുകുന്ദൻ ഷൂട്ടിങ് കാണാൻ ചെന്നു. മേജറുമായി എന്തോ സംസാരം ആയി. മേജർ ഹിന്ദിയിൽ ഉണ്ണിയെ മോശം വാക്കുകൾ പറയുകയുണ്ടായി. ഗുജറാത്തിൽ ജനിച്ചു വളർന്ന ഉണ്ണിക്ക് അതൊക്കെ മനസിലാകും എന്നു മേജർ ചിന്തിച്ചു കാണില്ല. മോശം വാക്കുകൾ പറയരുത് എന്ന് പറഞ്ഞിട്ട് മേജർ ചെവിക്കൊണ്ടില്ല. അങ്ങനെയാണ് ഒരു ചെറിയ അടിപിടി അവിടെ നടക്കുന്നത്.

ഒരു വ്യക്തിയെ ചുമ്മാതെ തെറി വിളിച്ചാൽ ആരായാലും ഒരു പോയിന്റ്ൽ ക്ഷുഭിതനാകും. ഇതിൽ ഉണ്ണിയെ എങ്ങനെ തെറ്റുപറയാൻ കഴിയും. അങ്ങനെ ഇവർ തമ്മിലുള്ള വിഷയം സംഘടന ഏറ്റെടുക്കുന്നു. ഒത്തുതീർപ്പാക്കുന്നു. നിലവിൽ ഇവർ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആണ്. അതാണ് മേപ്പാടിയാനിൽ ഉണ്ണി ക്ഷണിച്ചപ്പോൾ തന്നെ മേജർ വന്നഭിനയിച്ചത്. ആളുകൾക്ക് നിലവിലെ കാര്യം ഒന്നും അറിയണ്ട. എന്നിട്ടും പഴി ഉണ്ണിക്ക് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി ആരാധകർ ആണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. നെല്ലേവനായ ഉണ്ണി. എല്ലേലും ഉണ്ണി മുകുന്ദനെ പലർക്കും ഇഷ്ടമല്ല. എന്ത് കൊണ്ട്? ഉണ്ണി ക്ക് ഒരു രാഷ്ട്രീയ നിലപാട് ആയികൂടെ? അമ്പലത്തിൽ പോയിക്കൂടെ? കുറി തൊട്ടൂടെ? സിനിമ എടുത്തൂടെ? എന്തിനാ എല്ലാവരും ഉണ്ണിയെ വേദനിപ്പിക്കുന്നത്? താങ്കൾക്ക് റൂൾസ് അറിയില്ലെന്ന് തോന്നുന്നു. പരമാവധി ഉണ്ണി മുകുന്ദനെ ട്രോളണം. എന്നാലല്ലേ നിഷ്പക്ഷൻ ആണെന്ന് എല്ലാവർക്കും മനസ്സിലാവൂ.

അന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയെ എടുത്ത് എറിഞ്ഞു എന്നാണ് കേട്ടത്. അതായത് ച വിട്ടിക്കൂട്ടി എന്ന്. പക്ഷെ ഇപ്പോൾ അവർ നല്ല സുഹൃത്തുക്കൾ ആണ്, ഉണ്ണി മുകുന്ദാനെതിരെ ബാല യെ ഇറക്കിയതിനു പിന്നിൽ വൻ ചരട് വലി ഉണ്ട്. ഉണ്ണിയുടെ വ്യക്തമായ രാഷ്ട്രീയ നിലപാട് അംഗീകരിക്കാൻ കഴിയാത്തവരുടെ ഒരു സംഘം അയാൾക്കു എതിരെ പ്രവർത്തിക്കുന്നുണ്ട് എന്നു സംശയിക്കേണ്ടി ഇരിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.