ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടൻ ആണ് ഉണ്ണിമുകുന്ദൻ


യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായി മാറിയ നടൻ ആണ് ഉണ്ണി മുകുന്ദൻ, താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം ഇപ്പോൾ നൂറു കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്, താരത്തിനെക്കുറിച്ച് ജിഷ്ണു ആറ്റിങ്ങൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്ക് ഉള്ള നടൻ ഉണ്ണിമുകുന്ദൻ സാർ ആയിരിക്കും. എത്രമാത്രം തിരക്കുള്ള നടൻ ആണെന്ന് അദ്ദേഹം പറയുന്ന ഡയലോഗ് കേട്ടാൽ തന്നെ മനസ്സിലാകും. ഒരു ചെറിയ ഡയലോഗ് പോലും ഇത്രേം സ്പീഡിൽ പറഞ്ഞിട്ട് പോകണം എങ്കിൽ നല്ല തിരക്കുള്ള വളർന്നു വരുന്ന താരമായി എന്ന് വേണം കരുതാൻ ഡയലോഗ് ഡെലിവറി കുറച്ചു കൂടെ നന്നാക്കാൻ ശ്രമിച്ചാൽ പുതിയ തലമുറയിൽ മുൻനിരയിൽ എത്താൻ കഴിവുള്ള നടൻ.

കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയരംഗത്തേക്കെത്തുന്നത്.തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. 2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

2015ല്‍ ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി,കെഎല്‍ 10 പത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2016ല്‍ സ്‌റ്റെല്‍,കാറ്റും മഴയും,ഒരു മുറൈയ് വന്ത് പാര്‍ത്തായാ,ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2017ല്‍ അവരുടെ രാവുകള്‍,ക്ലിന്റ്, തരംഗം,മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ നായകനായി എത്തിയ ഭാഗമതി ഇര, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.