പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരത്തിന് ആരാധകർ ഏറെ ആണ്. എന്നാൽ സ്ത്രീ ആരാധകർ ആണ് ഉണ്ണി മുകുന്ദന് കൂടുതലും. താരത്തിന്റെ സൗന്ദര്യം തന്നെ ആണ് അതിന്റെ കാരണവും. നിരവധി ആരാധകർ ഉണ്ണി മുകുന്ദന് ഉണ്ട്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നല്ല അധികം കഥാപാത്രങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല.
മല്ലു സിംഗ് ആണ് താരത്തിന്റെ സിനിമ ജീവിതത്തിനു ബ്രെക്ക് നൽകിയ സിനിമ. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടി വന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ ആണ് ഉണ്ണിയെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ സമീർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉണ്ണി മുകുന്ദൻ്റെ പുതിയ പടം ഇറങ്ങുന്ന ഈ സമയത്ത് തന്നെ കുത്തി തിരിപ്പും ആയി രണ്ട് ചാനൽ ഇറങ്ങിയിട്ട് ഉണ്ട്. മീഡിയ വൺ ആൻ്റ് റിപ്പോർട്ടർ ടിവി ഇവന്മാർക്ക് എന്തിൻ്റെ പ്രശ്നം ആണ്. ഉണ്ണി പറയാത്ത ഒരു കാര്യം അദേഹത്തിൻ്റെ തലയിൽ കെട്ടി വെയ്ക്കുന്നു. അദേഹത്തിൻ്റെ ഒരു പാർട്ടിയുടെ മാത്രം ആൾ ആക്കുന്നു.
അതായത് ഇതിൽ ചിലർ വ്യക്തമായ അജണ്ടയോടെ ഉണ്ണി ഉയർന്നു വരാതെ ഇരിക്കാൻ ഗൂഢാലോചന നടത്തുന്നുണ്ട്. അവർ ആരാണ് എന്ന് അറിയാൻ ഈ വാർത്ത നൽകിയ ചാനലുകൾ നോക്കിയാൽ മതി. ഇനി ഉണ്ണി ബി ജെ പി അനുകൂലി ആണ് എങ്കിൽ തന്നെ എന്താണ്? അത് എന്താ നിരോധിത സംഘടന വല്ലതും ആണോ? ഫുട്ബാളിലും സിനിമയിലും ഒക്കെ മതവും രാഷ്ട്രീയവും കലർത്തി നമ്മള് എങ്ങോട്ട് ആണ് ഈ പോകുന്നത്. ഉണ്ണിയുടെ പുതിയ പടത്തിന് എല്ലാ വിജയ ആശംസകൾ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ഈ നാട്ടിലെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആണ്. ബിസിനസ്സ് കാരൻ ആയ യൂസഫ് അലി എല്ലാം നേടിയത് പടച്ചോന്റെ അനുഗ്രഹം കൊണ്ടാണ് എന്ന് പറഞ്ഞാൽ, ആ വാർത്തയുടെ അടിയിൽ സ്നേഹം കൊണ്ട് പൊതിയുന്ന കമന്റുകൾ കാണാൻ സാധിക്കും. അതേ സമയം കല്യാണ രാമനോ രവി പിള്ളയോ എല്ലാ വിജയത്തിനും കാരണം ഗുരുവായൂരപ്പൻ ആണെന്ന് പറഞ്ഞാൽ ആ വാർത്തയുടെ അടിയിൽ തെറി പറഞ്ഞു കൊണ്ടുള്ള കമന്റുകൾ കാണാൻ സാധിക്കും. അതു പോലെ ഇടത്തോട്ട് മുണ്ട് ഉടുത്തു മത ജീവിതം നയിക്കുന്ന മമ്മൂട്ടി മതേ തര വാ ദിയും, ചന്ദന കുറി തൊടുന്ന മോഹൻ ലാലും ഉണ്ണി മുകുന്ദനും വർഗീയ വാ ദിയും എന്നാണ് ഒരാൾ നൽകിയ കമെന്റ്,