പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദൻ, ആരാധകർ പറഞ്ഞ കമെന്റുകൾ കണ്ടോ

മലയാള സിനിമയിൽ യുവ താരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അതിൽ കൂടുതലും സ്ത്രീ ആരാധകർ തന്നെ ആണെന്ന് പറയാം. ഉണ്ണിയുടെ സിക്സ് പാക്ക് ബോഡിയും ചുള്ളൻ ലുക്കും ആണ് അതിന്റെ കാരണവും. മാത്രമല്ല മലയാളത്തില്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്ന ചുള്ളന്‍ എന്ന പ്രത്യേകതയും ഉണ്ണിയുടെ ആരാധികമാരുടെ എണ്ണം കൂട്ടുന്നു. ഉണ്ണിമുകുന്ദനും പൃഥ്വിരാജ്ഉം അഭിനയിച്ച ചിത്രം ഭ്രമം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്. അന്ധനായ റെയ് മാത്യൂസിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പിയാനോയിസ്റ്റായ റെയ് അന്ധത അഭിനയിക്കുന്നത് കലാരംഗത്ത് ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ ഒരു ഊരാക്കുടുക്കിലേക്കാണ് അത് അയാളെ കൊണ്ടുചെന്ന് എത്തിക്കുന്നത്. ആ കുരുക്ക് എത്രത്തോളം അയാളെ കുരുക്കും, അയാള്‍ അതില്‍ നിന്ന് എങ്ങനെ രക്ഷപെടും എന്നീ ചേദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഭ്രമം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ ഉണ്ണി പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ആരാധകർ നൽകിയ കമെന്റുകൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ കൈകളിലെ ഞരമ്പ് വ്യക്തമാകുന്ന തരത്തിലെ ചിത്രങ്ങൾ ആണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്, ഇതിനാണ് രസകരമായ കമെന്റുകളുമായി ആരാധകർ എത്തിയിരിക്കുന്നത്. ഇങ്ങള് കാണിക്കുമ്പോൾ അത് വെയിൻസ്, ഞമ്മള് കാണിക്കുമ്പോൾ അത് വെരികോസ്, ആ ഞെരമ്പ് കണ്ടിട്ട് ഇൻജെക്ഷൻ വയ്ക്കാൻ തോനുന്നു, ടോപ് ഫാൻ ബാഡ്ജ് ഇനിയെങ്കിലും തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, ഇത് കാണുന്ന ഒരു നഴ്സ്ൻറെ മനസ്സിൽ എന്താവും?

ഇത്‌ കാണുന്ന നേഴ്സ് : മനസ്സിൽ ലഡു പൊട്ടി, നിങ്ങള് കാണിക്കുമ്പോൾ വെയ്ൻസ്.. നുമ്മ കാണിച്ചാൽ ഞരമ്പൻ എന്നും ആളുകൾ പറയും.. സൊസൈറ്റി ആണ് ഉണ്ണിയേട്ട, ചെറുതോണി ഡാമിലെ വെള്ളം ഇത് വഴിയാണോ ഉണ്ണി പോയത്, അസൂയ ഒന്നും അല്ല കേട്ടോ, വെള്ള ഷർട്ട്‌ കോളറിയിൽ കൊഴിഞ്ഞ മുടി ചെറിയ സമാധാനം, തുടങ്ങി രസകരമായ നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave a Comment