എന്റെ ചിത്രങ്ങൾ പരാചയപെട്ടപ്പോൾ എല്ലാവരും എഴുതി തള്ളിയ ഒരാൾ ആണ് ഞാൻ


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരത്തിന് എന്നാൽ വേണ്ടത്ര ഹിറ്റ് ചിത്രങ്ങൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. എന്നാൽ അടുത്തിടെ ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ നിരവധി വിമർശനങ്ങളും താരത്തിനെതിരെ വന്നുകൊണ്ടിരിക്കുകയാണ്.

ഒരു പക്ഷെ ഉണ്ണി മുകുന്ദനെ പോലെ സൈബർ അറ്റാക്ക് നേരിടുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ വിജയങ്ങൾ ഉണ്ണി മുകുന്ദനെ തേടി വന്നുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ആയ മാളികപ്പുറം തിയേറ്ററിൽ വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. മാത്രമല്ല, ചിത്രം ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

ഈ അവസരത്തിൽ ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അവതാരകൻ ഉണ്ണി മുകുന്ദനോട് ചോദിച്ച ചോദ്യം ഉണ്ണിക്ക് മലയാളത്തിൽ ഉറച്ച് നില്ക്കാൻ ആണോ ആഗ്രഹം അതോ ഒരു പാൻ ഇന്ത്യൻ താരം ആകണം എന്നാണോ ആഗ്രഹം എന്ന് ആണ്. അതിന് ഉണ്ണി നൽകിയ മറുപടി ഒരു പാൻ ഇന്ത്യൻ താരമായി താൻ മാറി എന്നാണ് തനിക് തോന്നുന്നത് എന്നാണ്.

കാരണം മാളികപ്പുറം ഇപ്പോൾ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ഇറങ്ങാൻ പോകുകയാണ്. എനിക്ക് ഡയറക്റ്റ് അന്യ ഭാഷകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അഭിനയിച്ച മലയാള സിനിമകൾ ട്രാവൽ ചെയ്തു അന്യ ഭാഷകളിലേക്ക് പോയാലും താൻ ഹാപ്പി ആണെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. നിരവധി കമെന്റുകളും ഈ വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് താരത്തിന് ലഭിക്കുന്നുണ്ട്.

സൗന്ദര്യമോ അഭിനയശേഷിയോ ഇല്ലാതെ യുവനായകൻമാർ എന്ന പേരിൽ മലയാള സിനിമ മേച്ചിൻ പുറമാക്കിയ ആളുകൾ ഉള്ള നടപ്പു മലയാള സിനിമാലോകത്തു നിന്നും പാൻ ഇന്ത്യ താരമാകാൻ ഉണ്ണിക്കേ യോഗ്യത ഉള്ളൂ, മലയാളം അടക്കി വാഴുന്ന മമ്മൂട്ടിയും മോഹൻലാലും ഇതുവരെ പറഞ്ഞിട്ടില്ല ഞങ്ങൾ ഭയങ്കരമാന ആളാണെന്ന്, മോഹൻലാലിൻറെ മകൻ കുറച്ചു സിനിമകളിൽ അഭിനയിച്ചു രണ്ട് ബ്ലോക്ക്‌ ബ്ലസ്റ്റർ ഉണ്ടായിട്ടും അയാൾ പൊക്കി പറഞ്ഞു നടന്നിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.