നീതിയുടെ കണ്ണ് ഒരിക്കലും മൂടാൻ പറ്റില്ല എന്നല്ലേ പറയുന്നത്


അടുത്ത കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന താരം ആണ് ഉണ്ണി മുകുന്ദൻ. എന്നാൽ അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് എത്തുന്നത്. വലിയ രീതിയിൽ തന്നെ ഉള്ള പല ചർച്ചകളിലും ഉണ്ണി മുകുന്ദന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതാണ് സത്യം. ഉണ്ണി മുകുന്ദന്റെ പേരിൽ പല വിവാദങ്ങളും ഉണ്ടായി എന്നതാണ് സത്യം. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രാഹുൽ മാധവ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്തിനാണ് ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നത്? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനലക്ഷങ്ങൾ കൂടെയുണ്ട്. ഒരു നാൾ സത്യം പുറത്തു വരും. നീതിയുടെ കണ്ണ് ഒരിക്കലും മൂടാൻ പറ്റില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് വരുന്നത്.

വിജയ് ബാബുവിനെ കുറെ എണ്ണം കുഴിച്ചു മൂടാൻ നോക്കിയതാ. എന്നിട്ട് എന്തായി. ഇതും അത് പോലെ തന്നെ വരും, കള്ളത്തരം കാട്ടിയെന്ന് കോ ടതി പറഞ്ഞതിന് ഞങ്ങളെന്ത് പിഴച്ചടോ, അയാളുടെ മതം പിന്നെ അയാളുടെ അടിമത്വം ഇല്ലാത്ത നിലപാടുകൾ . പിന്നെ എങനെ ക്രൂശിക്കാതിരിക്കും? ‘ഇനി ഉള്ള ജെനറേഷൻ അയ്യപ്പനെ ഓർക്കുക എന്നിലൂടെ ആണ് ‘ എന്ന് ഇന്റർവ്യൂ കൊടുത്തു.

പിറ്റേ ദിവസം ആണ് സമാജം സ്റ്റാർ ഉണ്ണി മുകുന്ദൻ മാലയിട്ട ശേഷം കുഴിമന്തി കുത്തിക്കേറ്റുന്ന ഫോട്ടോ പുറത്തായത്. അതിന് തൊട്ടടുത്ത ദിവസമാണ് ബ്ലോഗറെ തെറി വിളിച്ചു എയറിൽ ആയത്. ഇപ്പൊ ധാ പീ ഡ ന കേസും. കഠിനം പൊന്നയ്യപ്പാ, ലെ അയ്യപ്പൻ: എന്നെ വെച്ച് മുതലെടുക്കുന്നവർക്കൊക്കെ ഞാൻ പണി കൊടുത്തിട്ടേയൊള്ളു, തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ ഇവൻ ശിക്ഷിക്കപെടുക തന്നെ വേണം ,പക്ഷേ കുറ്റം തെളിയുന്നത്‌ വരെ കുറ്റാരോപിതൻ മാത്രമാണു.

പിന്നെ ആ സ്ത്രീക്ക്‌ എതിരെ ഉണ്ണി മുകുന്ദൻ കൊടുത്ത പീഡനകേസിൽ പെടുത്തും എന്ന് പറഞ്ഞ്‌ പണം തട്ടിക്കാൻ ശ്രമിച്ചെന്ന കേസും അന്വേഷണത്തിൽ ആണു. മീറ്റൂകൾ കണ്ണുമടച്ച്‌ വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു , ഓർമ്മയില്ലേ പണ്ട്‌ ഭാഗ്യലക്ഷ്മി പത്രസമ്മേളനത്തിൽ ഒരു സ്ത്രീയെ കൊണ്ട്‌ വന്നിരുത്തി ഒരു സി പി എം നേതാവിനെതിരെ പീഡനാരോപണം നടത്തിയതും പിന്നീട്‌ അത്‌ വ്യാജാരോപണം ആയിരുന്നു എന്ന് തെളിഞ്ഞതുമെല്ലാം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.