നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആണ് പുള്ളി എത്തിയത്


ഒരു കാലത്ത് മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായി സജീവ സാനിദ്ധ്യം ആയ ആളാണ് എറണാകുളം സ്വദേശിയായ ഉമ്മർ. ചെറിയ വേഷങ്ങളിൽ താരം സജീവമായി നിന്നുവെങ്കിലും വെള്ളിത്തിരയിൽ അതികം പ്രശസ്തി നേടാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ ചെയ്യുന്ന വേഷങ്ങളിൽ കൂടി എല്ലാം ശ്രദ്ധിക്കപ്പെടാൻ താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു സമയത്ത് പുറത്തിറങ്ങിയ മിക്ക സിനിമകളിലും ഇദ്ദേഹത്തിന്റെസാനിദ്ധ്യം ഉണ്ടായിരുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ സുബിൻ ജി കെ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉമ്മർ. എറണാകുളം, കലൂർ സ്വദേശി. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാകാരൻ.

എറണാകുളം പശ്ചാത്തലം ആയിട്ടുള്ള ചിത്രങ്ങളിൽ ആണ് കൂടുതലും കണ്ടിട്ടുള്ളത്. മൂക്കില്ലാ രാജ്യത്തിലെ പോലീസുകാരൻ, കൗതുക വാർത്തകളിലെ പച്ചക്കറിക്കടക്കാരൻ, വാത്സല്യത്തിലെ കല്യാണബ്രോക്കർ, പഞ്ചാബിഹൌസിലെ ചായക്കടക്കാരൻ, സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ വഴി യാത്രക്കാരൻ, ഭീഷ്മാചാര്യയിലെ കാര്യസ്ഥൻ പിള്ള തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ആയിരുന്നു.

കളിക്കളം, ധനം, ഉള്ളടക്കം തുടങ്ങി ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. കോഴിക്കോട് ശാരദയുടെ ഭർത്താവ് ഒരു ഉമ്മർ ആണ് അദ്ദേഹമാണോ ഇദ്ദേഹം. നാടകത്തിലും സിനിമകളിലും ആ ഉമ്മറും അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് . മുകളിൽ ആരോ കമന്‍റില്‍ മരിച്ചു പോയെന്ന് എഴുതിയിരുന്നു. ഇടക്കിടെ സ്കൂട്ടറില്‍ പോകുന്നത് കാണാറുണ്ട് .കലൂർ അശോക റോഡിലാണ് താമസം . ധനത്തിലെ ശവത്തിന്‍റെ റോളാണ് ശ്രദ്ധേയമായത് തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.