പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഉമാ നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ കൂടി ആണ് ഉമ തന്റെ സീരിയലിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ പരമ്പരയിൽ തന്നെ ഉമാ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഷോർട്ട് ഫിലിമുകളിലും സജീവമാണ് താരം. വാനമ്പാടിക്ക് ശേഷം മറ്റു സീരിയലുകളിലായി സജീവമായി തന്നെ നിൽക്കുകയാണ് ഉമ. ഇപ്പോഴിതാ താരത്തിന്റേതായി ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ഒരു ഉത്തരം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
താരത്തിനോട് അവതാരിക ചോദിച്ചത് സീരിയൽ താരങ്ങളുടെ ശമ്പളം എന്ന് പറഞ്ഞു യൂട്യൂബിൽ ഒക്കെ വീഡിയോ വരുന്നുണ്ട്, ഇതൊക്കെ ശരിയാണോ? ശരിക്കും അത്രയൊക്കെ സാലറി നിങ്ങൾക്ക് ഉണ്ടോ എന്നാണ് ചോദ്യം. ഇതിനു ഉമ കൊടുത്ത മറുപടി ഇങ്ങനെ, ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണെന്ന് തോന്നുന്നു സീരിയൽ താരങ്ങളുടെ സാലറി എന്ന് പറഞ്ഞു വീഡിയോ വരുന്നത് എന്നാണ് തനിക് തോന്നുന്നത് എന്നും സത്യത്തിൽ ഇത്ര സാലറി ഒന്നും തങ്ങൾക്ക് ഇല്ല എന്നുമാണ് ഉമ പറഞ്ഞത്.
കിട്ടുന്ന സാലറിയിൽ ഫെമെയിൽ ആർട്ടിസ്റ്റിനു നല്ല ഒരു തുക ഷൂട്ടിങ്ങിന് വേണ്ടി തന്നെ ചിലവാകും. ഒരു സീരിയലിലേക്ക് പത്ത് സാരി എടുത്താൽ അതിനു പത്ത് ബ്ലൗസും തൈപ്പിക്കണം, ആഭരണങ്ങളും കോസ്റ്റിയുമുകളും വേറെ. ഇതെല്ലം കഴിഞ്ഞു മിച്ചം കിട്ടുന്നത് കാൽക്കുലേറ്റ് ചെയ്താൽ വിഷമം വരും എന്നും എങ്കിലും ഈ ജോലി വിടാത്തത് എന്താണെന്ന് വെച്ചാൽ ഇത് ഞാൻ ആസ്വദിച്ച് ചെയ്യുന്നത് കൊണ്ട് ആണ് എന്നും ഉമ പറയുന്നു. മറ്റേതെങ്കിലും ജോലി തിരഞ്ഞെടുത്താൽ അത് ഞാൻ ചെയ്യുന്നു എന്ന് മാത്രമേ പറയാൻ കഴിയും.
എന്നാൽ ഈ ജോലി ഞാൻ ആസ്വദിച്ച് ചെയ്യുകയാണ് എന്ന ബോദ്യം എനിക്ക് ഉണ്ട് എന്നും ആണ് ഉമ പറയുന്നത്. എന്നാൽ ഉമയുടെ ഈ വാക്കുകളെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്നാൽ തൊഴിലുറപ്പിന് പോയികൂടെ. അപ്പോൾ ഇങ്ങനെ അഴിഞ്ഞാടാൻ പറ്റില്ലല്ലോ, ലക്ഷ്മി ദീപ്തയുടെ പടത്തിലൊക്കെ ചിലവ് വളരെ കുറവാണ്, ഇതിലും ലാഭം തൊഴിലുറപ്പിന് പോകുന്നത് ആണല്ലൊ അമ്മായി.
എന്തിനാ ഈ പാവങ്ങളെ ബലമായി പിടിച്ച് കൊണ്ട് പോയി സീരിയലിൽ അഭിനയിപ്പിക്കുന്നത്? ആർക്കോ വലിയ ഉപകാരം ചെയ്തപോലെയാ പറയുന്നത്, എന്നാ പിന്നെ ചേച്ചിക്ക് തൊഴിലുറപ്പിനു പൊക്കുടേ അതാവുമ്പോ സാരി ഒന്നും വേണ്ട ഒരു നൈറ്റിയും ഒരു തോർത്തും മാത്രം മതി, എന്നാ പിന്നെ നേതാക്കളെ പോലെ വെള്ളയും വെള്ളയും ആക്കികൂടെ. അതാവുമ്പോൾ ഒന്ന് മതി. ഒരുപാട് ഉണ്ടെന്ന് തോന്നി ക്കുകയും ചെയ്യും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.