ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ വിയോഗത്തെ കുറിച്ചും ഇയാൾ ഒരു വീഡിയോ ചെയ്തിരുന്നു


യൗറ്റുബെർ ആയ സീക്രട്ട് ഏജന്റിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ പ്രകാശ് മാത്യു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഞാൻ പറയുന്നത് ഒരു യൂട്യൂബറെ പറ്റിയാണ് എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. ശേഷം പറയുന്നത്, അദ്ദേഹം ചെയ്ത ഒരു വീഡിയോയെ പറ്റിയാണ് മറ്റാരുമല്ല ഉണ്ണിമുകുന്ദനും ആയിട്ട് പ്രശ്നമുണ്ടായി വിവാദമുണ്ടായ സീക്രട്ട് ഏജന്റ്.

കുറച്ച് നാളുകൾക്ക് മുൻപ് ഉല്ലാസ് പന്തളം എന്ന നടന്റെ ഭാര്യ മരിക്കുകയുണ്ടായി അതൊരു ആത്മഹത്യ ആയിരുന്നു. ഒരു ദിവസം രാവിലെ അതുതന്നെയായിരുന്നു വാർത്ത. അന്ന് രാവിലെ ഞാൻ യൂട്യൂബ് ഓപ്പൺ ആക്കി നോക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഈ യൂട്യൂബറിന്റെ ഒരു വീഡിയോ. അയാൾ ആ വാർത്തയെപ്പറ്റി സംസാരിക്കുക ആണ്. പുള്ളി അതിനെ കണ്ടം കണ്ടം ആയി പറയുന്നു രാത്രിയിൽ അത് സംഭവിക്കുന്നു ഇത് സംഭവിക്കുന്നു.

അവസാനം പുള്ളി പറയുന്നു ഇത് അങ്ങോട്ട് ആത്മഹത്യയാണെന്ന് പുള്ളിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന്. ദെയ്ർ ഈസ് സം തിങ് ഫിഷി അതോടെ ആ വീഡിയോ കേൾക്കുന്നത് ഞാൻ നിർത്തി. പക്ഷേ ഇതിന്റെ പുറകെ എത്രയോ പേരാ ഉല്ലാസ് പന്തളത്തിന് ആ സമയത്ത് ഫേസ്ബുക്കിലും അവിടെ ഇവിടെയെല്ലാം ചീത്തയും പറഞ്ഞു പൊങ്കാലയിട്ടു. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുന്നത് ഇവനൊക്കെ ആരാണ് ഇതൊക്കെ പറയാൻ അവസരം കൊടുക്കുന്നത്.

ഒരു മൊബൈലും ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ എന്ത് അസഭ്യം വേണമെങ്കിലും എഴുതാമെന്നാണ് ഇവന്റെ ഒക്കെ വിചാരം എന്നുമാണ് പോസ്റ്റ്.  നിരവധി കമെന്റുകളും പോസിറ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. അയ്യോ അരുതേ അരുതേ ഉണ്ണി മുകുന്ദനെ വിമർശിച്ചാൽ ഞാൻ രോദിക്കുമെ. എന്റെ പൊന്നോ ഉല്ലാസിന്റെ ഭാര്യ മരിച്ചപ്പോൾ അയാൾ അങ്ങനെ പറഞ്ഞപ്പോൾ ഇയാൾക്ക് എന്തായിരുന്നു അതിനെ ചോദ്യം ചെയ്യാൻ കഴിയാതിരുന്നത്?

മുകുന്ദൻ ദൈവം അല്ല. ഉണ്ണി മുകുന്ദൻ വിമർശനത്തിന് അതീതൻ ഒന്നും അല്ല, ഉണ്ണി മുകുന്ദൻ വിളിച്ച തെറി നാട്ടുകാർ എല്ലാരും കേട്ടതാണ്, ഉണ്ണി മുകുന്ദൻ ഒക്കെ ആവറേജിനും താഴെ ഉള്ള നടനാണ്, അയാളുടെ മികവ് കൊണ്ടല്ല ആ സിനിമ വിജയിച്ചത് കുട്ടികളുടെ അഭിനയം, നല്ല കഥ തിരക്കഥ ഒക്കെ കൊണ്ടാണ്, ഓപ്പോസിറ്റ് സൈഡിൽ വന്നത് ഉണ്ണി മുകുന്ദൻ ആയത് കൊണ്ട് മാത്രമാണ് പലരും ആ സീക്രട്ട് ഏജന്റിനെ സപ്പോർട്ട് ചെയ്യുന്നത് , അല്ലെങ്കിൽ ഇപ്പഴെക്കും അവൻ എയറിൽ കേറിയേനെ തുടങ്ങി നിരവധി കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്.