ശരിക്കും കാലത്തിന് മുൻപ് സഞ്ചരിച്ച സിനിമയല്ലേ ഉദ്യാനപാലകൻ


മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദ്യാന പാലകൻ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക്ക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സനൽ കുമാർ പദ്മനാഭൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, യുദ്ധത്തിൽ കാലിനു പരുക്കേറ്റ്‌ പട്ടാളത്തിൽ നിന്നും വിരമിച്ച പ്രായം 45 നോട് അടുപ്പിച്ച സുധാകരൻ നായർ വീട്ടിൽ ഇങ്ങനെ ചെടികളൊക്കെ നട്ടു പരിപാലിച്ചു നൈസ് ആയി മുന്നോട്ടു പോകുകയാണ്.

അപ്പോഴാണ് അയാളുടെ പൂന്തോട്ടത്തിൽ നിന്നും പൂക്കൾ കട്ട് പറിക്കാൻ വന്ന ഇരുപതുകാരി ഇന്ദു വെന്ന അമേരിക്കൻ സിറ്റിസൺഷിപ് ഉള്ള പെൺകുട്ടിയെ സുധാകരൻ നായർ പരിചയപെടുന്നത്. പരിചയം പതുക്കെ പ്രണയമായി മാറുന്ന നാളുകളിലൊന്നിൽ സുധാകരൻ ഇന്ദുവിനോട് തന്റെ ആശങ്കകൾ പങ്കു വക്കുകയാണ്. സുധാകരൻ : കുട്ടി ഇടക്കിടെ എന്നെ കാണാൻ വരുമ്പോൾ ആളുകൾ ഓരോന്ന് ഒക്കെ പറഞ്ഞു എന്നെ കളിയാക്കുവാ ? ഇന്ദു : എന്ത് പറഞ്ഞു? നമ്മൾ ഇഷ്ടത്തിലാണെന്നോ? പ്രണയം ആണെന്നോ? ഹോ അവർക്കെല്ലാം അതു മനസിലായി.

എന്താണ് അതു നിങ്ങൾക്ക് മാത്രം മനസിലാകാത്തത് ? ഈ ലോകത്തു എനിക്കെറ്റവും ഇഷ്ടം നിങ്ങളെയാണ്. സുധാകരൻ : നമ്മൾ തമ്മിൽ , പണം , പ്രായം , ജാതി തുടങ്ങി പല ചേർച്ചക്കുറവുകളുമുണ്ട്. ഇന്ദു : നമ്മൾ തമ്മിൽ ഒരു ചേർച്ചക്കുറവുകളുമില്ല , എന്റെ അച്ഛൻ കോടീശ്വരൻ ആണെങ്കിലും അച്ഛന് ഭാര്യയും വേറൊരു മകളുമുണ്ട് അപ്പോൾ അതെല്ലാം അവർക്കാണ് അപ്പോൾ എനിക്കൊന്നും ഇല്ല. പിന്നെ പ്രായം , എനിക്ക് വേണ്ടത് സുന്ദരവിഡ്ഢി യായ ഒരു ചെക്കനെയല്ല. ഒരച്ഛന്റെ വാത്സല്യവും ചേട്ടന്റെ കൂട്ടുകെട്ടും ഭർത്താവിന്റെ സെക്കൂരിറ്റിയും കാമുകന്റെ ഫുളിഷ്നെസ്സും ഉള്ളോരാളെയാണ് ഇതെല്ലാം നിങ്ങൾക്കുണ്ട്.

പിന്നെ നാട്ടുകാർ. അവരോടു പോകാൻ പറ. എന്നും പറഞ്ഞു അയാളുടെ എല്ലാ ആശങ്കകളും അകറ്റി ഹൃദയതടാകത്തിലേക്കു എടുത്തു ചാടി നീന്തിതുടിക്കുന്ന അവൾ. പൂത്തുലയുന്ന പ്രണയം. ഈ പുതു വർഷത്തിൽ. നാല്പത് പിന്നിട്ട അവിവാഹിതർക്കും , പുതു കൂട്ടുകൾ തേടുന്നവർക്കും , ഉള്ള ബന്ധത്തിൽ നിരാശ പൂണ്ടിരിക്കുന്നവർക്കും ഒരു പ്രചോദനത്തിനും പുത്തെൻ പ്രതീക്ഷകൾക്കും ആയി കാണാവുന്ന സിനിമയാണ് ഉദ്യനപാലകൻ. നമ്മുടെ എല്ലാ കുറവുകളെയും കാറ്റിൽ പറത്തി കൊണ്ടു നമ്മുടെ ലൈഫിലേക്ക് ആരെങ്കിലുമൊക്കെ കടന്നു വരുമെന്ന.

പിന്നെ അവസാനം ആ പെൺകുട്ടി അവളുടെ എല്ലാം ഉപേക്ഷിച്ചു നിങ്ങളുടെ കൂടെ ഇറങ്ങി വരാൻ തയാറായി നില്കുമ്പോൾ കയ്യിലൊരു റോസാപൂവും പിടിച്ചു കൊണ്ടു ” നമ്മൾ ചെയ്യുന്നത് തെറ്റാണു , നമ്മുടെ തെറ്റുകൾ നമ്മളെക്കാൾ നന്നായി മനസിലാകുന്നത് മറ്റുള്ളവർക്കാണ് , നിന്നെ അടുത്ത ജന്മത്തിൽ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. ഈ റോസാപ്പൂവ് എന്റെ മനസാണ് ഇതിന്റെ ഇതളുകൾ കൊഴിഞ്ഞു പോകും എന്റെ ജീവിതം പോലെ പക്ഷെ ഓർമ്മകൾ ഉണ്ടാകണം അടുത്ത ജന്മത്തിലേക്കു. ” ഇങ്ങനെ വായിൽ കൊള്ളാത്ത ഫിലോസഫിയും അടിച്ചു ആ കൊച്ചിനെ തിരിച്ചു അയക്കാതിരുന്നാൽ ഒരു കിടുക്കൻ ജീവിതം നിങ്ങളെ കാത്തിരുപ്പുണ്ട്. അപ്പോൾ പടം മറക്കേണ്ട ഉദ്യനപാലകൻ എന്നുമാണ് പോസ്റ്റ്.