എന്ത് കൊണ്ടാണ് ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ പരാചയമായത്


ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ഉടയോൻ. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ‘ ആണെന്ന് പറഞ്ഞ ഡയലോഗ് വൻ ഹിറ്റ്‌ ആയപ്പോൾ അത് പോലെ കുറെ ഡയലോഗ് എഴുതി പിടിപ്പിച്ചു ഭദ്രൻ സംവിധാനം ചെയ്ത ചിത്രം ഉടയോൻ.

പക്ഷെ ഇതിലെ സംഭാഷണങ്ങൾ ഈ ചിത്രം പോലെ തന്നെ അന്തവും കുന്തവും ഇല്ലാത്തത് ആയിരുന്നു. മോഹൻ ലാൽ രണ്ട് വേഷത്തിലും നന്നായി വെറുപ്പിച്ചു. ഗാനങ്ങൾ ചിത്രീകരിച്ച രീതി കൊണ്ട്, രണ്ടാം തവണ അതൊന്നും കണ്ട് നോക്കാൻ പോലും തോന്നില്ല. പ്രച്ഛന്ന വേഷം യൂത്ത് ഫെസ്റ്റിവലിന് ചെയ്യുന്നവരെ ഓര്മിപ്പിച്ച രൂപം ആയിരുന്നു വയസൻ മോഹൻലാലിന്. ഏത് മുറിവും കാലങ്ങൾ കഴിയുമ്പോൾ ഉണങ്ങും എന്ന് പറയുന്നത് പോലെ.

ഒരു വകയ്ക്ക് കൊള്ളാത്ത സൂപ്പർ സ്റ്റാർ ചിത്രങ്ങൾ കാലങ്ങൾ കഴിയുമ്പോൾ ആളുകളുടെ ഫേവരെറ്റ് ആവുന്ന പ്രവണത ഇപ്പോൾ ഉണ്ട്. അത് പോലെ, ഉടയോൻ ഇഷ്ടപ്പെട്ടവർ ഉണ്ടോ എന്നുമാണ് പോസ്റ്റ്. സിനിമാ സംബദ്ധമായ ഒരു നൂറ് പോസ്റ്റുകൾ നോക്കിയാൽ, അതിൽ 75 ശതമാനവും നോക്കിയാൽ വ്യക്തമാണ് ” മോഹൻലാൽ ” ആണ് മലയാള സിനിമയുടെ ഏറ്റവും വല്ല്യ പ്രശ്നം.

അദ്ദേഹത്തിന്റെ പുതിയ സിനിമകൾ ഇഴകീറി പരിശോധിക്കുന്നു. പഴയ പരാജയപ്പെട്ട സിനിമകൾ കുത്തിപ്പൊക്കി പോസ്റ്റുമോർട്ടം ചെയ്യുന്നു. “അദ്ദേഹത്തിന്റെ അഭിനയം ശരിയില്ല”. മാധ്യമങ്ങൾ കോത്തിപെറുക്കി മുന്നോട്ട് ഇട്ട് തരുന്ന വാർത്തകൾ വച്ച് മോഹൻലാൽ എന്ന പേര് കണ്ടാൽ ഇടുന്നു. എന്തിന് അദ്ദേഹത്തിന്റെ കുടുംബത്തിനു പോലും രക്ഷയില്ല. ഇതൊക്കെ അദ്ദേഹം നല്ലതാവാൻ വേണ്ടിയാണ് വിമർശ്ശിക്കുന്നത് അല്ലെങ്കിൽ പഴയ മോഹൻലാൽ പോലെയാകുന്നില്ല എന്ന് പറയുന്ന അമ്മാവ മനസ്സുകൾ വേറെയും.

മതം, രാഷ്ട്രീയം വച്ച് താങ്ങുന്നവർ വേറെയും. പത്ത് 45 വര്ഷങ്ങളായി ഒരു ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാമെങ്കിൽ നമ്മൾ എല്ലാം തികഞ്ഞവരുടെ അത്ര “അറിവില്ലെങ്കിലും” എന്തെങ്കിലും ഒരു കഴിവും ശേഷിയും ഉണ്ടാകുമല്ലോ.  ഈ 62 ആം വയസ്സിൽ ഈ അഭിനയ കുലോത്തമ പ്രബുദ്ധരുടെ ക്ലാസ്സ്‌ കിട്ടിയിട്ട് വേണം ശരിക്കൊന്ന് നന്നാവാൻ. കഷ്ടം. “ശരിക്കും എന്താണ് പ്രബുദ്ധരെ നമ്മുടെ പ്രശ്നം” എന്നാണ് ഈ പോസ്റ്റിന് വന്ന ഒരു കമെന്റ്.