സിനി ഫൈൽ ഗ്രൂപ്പിൽ വിഷ്ണു കെ വിജയൻ എന്ന ആരാധകൻ ഉദയ കൃഷ്ണയേയും സിബി കെ തോമസിനെയും കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉദയകൃഷ്ണ സിബി കെ തോമസ് ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കേറിയ എഴുത്തുക്കാരും മാസ് സിനിമകളുടെ സൃഷ്ടാക്കളും വാണിജ്യ സിനിമകളുടെ ചേരുവകൾ ചേർത്ത് വെച്ച് ഒരുപാട് സാമ്പപത്തിക വിജയങ്ങൾ നേടിയ ഇരട്ട തിരക്കഥാകൃത്തുക്കൾ റൺവേ എന്ന സിനിമ ഒഴിച്ചുനിർത്തിയാൽ ഇൻക്ലൂഡിങ് പുലിമുരുകൻ.
മറ്റെല്ലാ സിനിമകളിലും ഒരുപാട് ക്രിഞ്ച്, എച്ചു കെട്ടിയ മാസ് സീനുകൾ പോലെ തോന്നിയിട്ടുണ്ട്. തമാശകൾ ആണെങ്കിലും ഇതേ അവസ്ഥ. പിന്നെ പുലിമുരുകൻ എന്നത് ഉദയ് എന്ന എഴുത്തുകാരൻ്റെ കരവിരുത് കൊണ്ട് ആളുകൾ ഇഷ്ടപെട്ട സിനിമ ആണെന്ന് തോന്നുന്നില്ല എഴുത്തിലെ അവസ്ഥകൾ വൈശാഖ് എന്ന സംവിധായകൻ തൻ്റെ മേകിങ് കൊണ്ടും മോഹൻലാൽ എന്ന നടൻ തൻ്റെ പെർഫോമൻസുകൊണ്ടും കവർ അപ്പ് ചെയ്തു എന്ന് വേണം പറയാൻ.
ഇപ്പോഴും ഈ കൂട്ടുകെട്ടിൽ വന്നതിൽ വളരെ ഓർഗാനിക് മാസ് സീനുകൾ റൺവേയിലാണ്. പരമശിവം ട്രാൻസ്ഫോർമേഷൻ പെട്ടെന്ന് ആണെങ്കിൽ കൂടി അവരുടേ തന്നെ ബാക്കി സൃഷ്ടികൾ വെച്ച് നോക്കുമ്പോൾ റൺവേ ബെസ്റ്റാണ് ഇവരുടെ ഏറ്റവും നല്ല തിരക്കഥയും റൺവേ തന്നെ എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഏറ്റവും നല്ല തിരക്കഥയായി തോന്നിയിട്ടുള്ളത് ഡാർലിംഗ് ഡാർലിംഗ് ആണ്. ആ സിനിമ കണ്ടിട്ടുണ്ടോ എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ ചോദിച്ചിരിക്കുന്ന കമെന്റ്.
കോപ്പി അടിക്കാൻ ഇവരെ പോയിട്ടേ ഉള്ളു അമിതാഭ് ബച്ചന്റെ ദീവർ അടിച്ചു മാറ്റി റൺവെ ആക്കിയ ടീംസ് ആണ്. സി ഐ ഡി മൂസയും 80 പെർസെന്റ് സീന്സും ഹിന്ദി പടങ്ങളിൽ നിന്നും ആണ്, ട്വന്റി ട്വന്റി ആണ് ഏറ്റവും ബെസ്റ്റ്. പിന്നെ കോമഡിയിൽ ഇഷ്ടം പുലിവാൽ കല്യാണം,സിഐഡി മൂസ, സി ഐ ഡി മൂസ, പുലിവാൽ കല്യാണം, ഡാർലിംഗ് ഡാർലിംഗ് ഓക്കേ നല്ല പടങ്ങൾ അല്ലെ. തുറുപ്പുഗുലാനും അത്യാവശ്യം കൊള്ളാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.