21 ഗ്രാംസ് സിനിമയുടെ അണിയറപ്രവർത്തകരെ വെല്ലു വിളിച് ജീവ.


മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ് എന്ന ത്രില്ലർ ചിത്രം. മലയാള സിനിമ ആരാധകർ കുറെ കാലത്തിനു ശേഷം കാത്തിരിക്കുന്ന ഒരു ത്രില്ലർ എന്ന സിനിമ എന്നതിലുപരി 21 ഗ്രാംസ് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുവാൻ കാരണങ്ങൾ ഏറെയാണ്. ചിത്രത്തിന്റെ ട്രൈലെർ തന്നെ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. പുതുമുഖ സംവിധായകനായ ബിബിൻ കൃഷ്ണ എന്ന പുതുമുഖ സംവിധയകാൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഉടൻ എത്തന്നെ തിയറ്ററുകളിലേക്ക് എത്തും.


ഇപ്പോളിതാ ഈ സിനിമക്ക് വേണ്ടി നടനും അവതാരകനുമായ ജീവ ഒരു വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ട്വന്റി വൺ ഗ്രാംസ്ന് എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് നേരെ തന്നെയാണ് താരം വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. തിയറ്റർ റീലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന സിനിമക്ക് വേണ്ടി സിനിമ പോസ്റ്റർ ഒട്ടിക്കുവാൻ ജീവ തന്നെ രംഗത്ത് വന്നിരുന്നു. ഇതേ രംഗം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടു താരം തന്നെയാണ് അണിയറ പ്രവർത്തകരെ വെല്ലുവിളിച്ചിരിക്കുന്നത്.


ഇങ്ങനെ ചെയ്‌യുവാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്നായിരുന്നു ആരാധകർ ഏറ്റെടുത്തത്. ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വെല്ലുവിളി കണക്കുന്നത് എന്ന ത്രില്ലിലാണ് ആരാധകർ, അതും ഒറ്റയ്ക്ക് രാത്രിയിൽ കൊച്ചിയിലും കാക്കനാടും പോയി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചാണ് താരം വെല്ലിവിളിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായി അണിയറയിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.


ഒരു പെൺകുട്ടിയുടെ കൊലപാതകവും അതിനെത്തുടർന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. അനൂപ് മേനോൻ , ലെന, ലിയോണ , രഞ്ജി പണിക്കർ , നന്ദു എന്നിവർ മുഖ്യ കഥാപാത്രത്തിൽ എത്തുന്ന സിനിമ ഉടനെ തന്നെ തിയറ്ററിൽ എത്തും. അവതാരകനായ ജീവയും ഇതിൽ ഒരു വേഷത്തിൽ എത്തുന്നുണ്ട്. മുഖ്യ താരങ്ങളെയും ഉൾപ്പെടുത്തിയാണ് താരം വെല്ലുവിളി നടത്തിയിരിക്കുന്നത്. ഈ വെല്ലുവിളി ബാക്കി ആരൊക്കെ ഏറ്റെടുക്കുമെന്ന് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. കൂടാതെ ഈ സിനിമ ആരാധകർക്ക് ഒരു മികച്ച അനുഭവം ആയിരിക്കുമെന്ന് ഉറപ്പാണ്.