മിസ്റ്റർ തൃശൂർ മത്സരത്തിൽ പങ്കെടുത്ത ഈ താരം ആരാണെന്ന് മനസ്സിലായോ


താരങ്ങളുടെ ഒക്കെ ചെറുപ്പ കാല ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് ആണ്, അത്തരം ഒരു സൂപ്പർ താരത്തിന്റെ പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്, മറ്റാരുമല്ല പ്രേക്ഷകരുടെ മിന്നും താരം ടോവിനോയുടെ ചിത്രമാണ് ഇത്, മിസ്റ്റർ തൃശൂർ ആകാൻ മത്സരിക്കാൻ എത്തിയ ടോവിനോയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പഠിക്കുന്ന കാലത്തു തന്നെ ശരീര സൗന്ദര്യത്തിൽ ഇത്രയും ശ്രദ്ധിക്കുന്ന ആളായിരുന്നോ ടോവിനോ എന്നാണ് ഈ ചിത്രം കണ്ട ആരാധകർ ചോദിക്കുന്നത്.  ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

അതേ വര്‍ഷം തന്നെ ഐ ലവ് മീ എന്ന ചിത്രത്തില്‍ ആല്‍ബേര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യകാലത്ത് ചെയ്ത ചിത്രങ്ങള്‍ വലിയ രീതിയില്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ നടന്‍ എന്ന നിലയില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ നിന്നും മികച്ച വിജമാണ് നേടിയത്.കഥാപാത്രങ്ങളുടെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ തന്റെ അഭിനയം മികച്ചതാക്കാന്‍ ടൊവീനോ ശ്രദ്ധിച്ചിരുന്നു. അതിനുദാഹരമാണ് 2013ല്‍ പുറത്തിറങ്ങിയ എബിഡിയിലെ നെഗറ്റീവ് ടെച്ചുള്ള രാഷ്ട്രീയക്കാരന്‍. അതേ വര്‍ഷം തന്നെ കൂതറ, യൂടൂ ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.പീന്നിടങ്ങോട്ട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ചാര്‍ലി എന്ന ചിത്രവും മികച്ച പ്രേക്ഷകപ്രതികരണം നേടി. 2016ല്‍ സ്‌റ്റൈല്‍, മണ്‍സൂണ്‍ മാങ്കോസ്, 2 പെണ്‍കുട്ടികള്‍, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്ന്‌ നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പെരുംപറമ്പില്‍ അപ്പു എന്ന കഥാപാത്രം ടൊവീനോയ്ക്ക് വലിയൊരു ബ്രേക്ക് സമ്മാനിച്ചു. ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി,

ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു.ആഷിക്ക് അബുവിന്റെ കരിയറുലെ മികച്ച സിനിമകളിലൊന്നായിരുന്നു മായാനദി. ചിത്രം ബോളിവുഡിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. മലയാളത്തിനു പുറമെ തമിഴിലും ടൊവീനോ തിളങ്ങിയിട്ടുണ്ട്.ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരി 2 ആയിരുന്നു തമിഴിലെ ടൊവീനോയുടെ ആദ്യ ചിത്രം. ബീജ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവീനോ അവതരിപ്പിച്ചത്.

ഒരു നടന്‍ എന്നതില്‍ കവിഞ്ഞ് സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും താരം പ്രതികരിക്കാറുണ്ട്. സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധേയനായിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ തെരുവ് നാടകം കളിച്ച് പ്രതിഷേധിച്ച നടന്‍ അലന്‍സിയര്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ആദ്യ നടന്മാരില്‍ ഒരാളു കൂടിയാണ് ടൊവീനോ.