യുവ നായക നിരയിൽ മുൻ പന്തിയിൽ തന്നെ ആണ് ടോവിനോ തോമസിന്റെ സ്ഥാനം. വളരെ പെട്ടന്ന് ആയിരുന്നു ടോവിനോ സിനിമയിൽ തന്റേതായ സ്ഥാനം നേടി എടുത്തത്. അത് കൊണ്ട് തന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് വളരെ പെട്ടന്ന് തന്നെ അവസരം ലഭിച്ചു.
നായകൻ ആയും സഹനടൻ ആയും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അഖിൽ തെക്കൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ പുള്ളിക്ക് ഇച്ചായാ വിളി അത്രക് അങ്ങൊട് ദഹിക്കുന്നില്ല, പല ഇന്റെർ വ്യൂസിലും പ്രെസ്സ് മീറ്റിലും അത് പറഞ്ഞിട്ടുണ്ട്.
ഇങ്ങേരു കേരളത്തിലല്ലേ ജീവിക്കുന്നെ എത്രയൊക്കെ മതേതര കേരളം എന്നു പറഞ്ഞാലും എല്ലാത്തിനും ഒരു അതിർവരമ്പ് വയ്ക്കും. ടോവിനോയടക്കം എല്ലാരും മമ്മൂട്ടിയെ ഇക്ക ചേർത്ത് മമ്മൂക്ക എന്നും മോഹൻലാലിനെ ഏട്ടൻ ചേർത്ത് ലാലേട്ടൻ എന്നും വിളിക്കുന്നത് അത് കൊണ്ട് തന്നെയല്ലേ,പിന്നെ എന്നെ ആരും ഇച്ചായാ വിളിക്കരുത് എന്നതിൽ എന്ത് പ്രസക്തി എന്നുമാണ് പോസ്റ്റിൽ ആരാധകൻ ചോദിക്കുന്നത്.
നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. സ്വഭാവികമായി വിളിക്കുന്നതും സുഖിപ്പിക്കാൻ വേണ്ടി വിളിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള കോമൺ സെൻസ് പുള്ളിക്കുണ്ട്, അത് അയാളുടെ ഇഷ്ടം , താല്പര്യം. അതിലെന്താ നിങ്ങൾക്ക് ദഹിക്കാത്തതു, അയാൾക്ക് ഇഷ്ടമല്ല അത്ര തന്നെ. അതിന്റെ അപ്പുറം ചിന്തിച്ചു സമയം കളയാൻ ഇവിടിപ്പോ ആർക്കാ സമയം.
ഏട്ടനും ഇക്കയുo ആ വിളി അങ്ങ് ശീലിച്ചു പോയി, പക്ഷെ ടോവിനോ പുതിയ പയ്യനാ , നല്ല കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് അതുകൊണ്ടാണ് ഇച്ഛയാ വിളി പുള്ളിക്കാരൻ പ്രോത്സാഹിപ്പിക്കാത്തതു. അതുമല്ല അമിതമായി ആരാധനയുള്ള കട്ട ഫാൻസുകാർ ആണ് ഇച്ഛയാ എന്നൊക്കെ വിളിക്കുന്നത് , സാധാരണ വിവരമുള്ള ആരും പുള്ളിയെ ഇച്ഛയാ എന്ന് വിളിക്കാറില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.