ഉണ്ണി മുകുന്ദൻ ആ വേഷം വളരെ മനോഹരമായി ചെയ്തു എന്നത് സത്യം തന്നെയാണ്


ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. മണ്ഡലകാലത്ത് പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചിത്രം വലിയ രീതിയിൽ  സോഷ്യൽ മീഡിയയിൽ ചർച്ച ആകുകയും ചെയ്തിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ അണിയറ പ്രവർത്തകർ പ്രമോഷൻ ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഉണ്ണി മുകുന്ദന് നേരെ വലിയ വിമർശനവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ പ്രീതു ഷേണായ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പൊൾ ഗ്രൂപ്പ് ഇല് വീണ്ടും ചർച്ച മാളികപ്പുറം ആണല്ലോ. കുറെ പോസ്റ്റ് കണ്ടു് ഉണ്ണി മുകുന്ദൻ മാത്രമേ അയ്യപ്പൻ/അയ്യപ്പദാസ് ആകാൻ പറ്റൂ, പിന്നെ ഉള്ള ഏക ഓപ്ഷൻ പ്രിത്വി രാജ് ആണ് എന്നൊക്കെ.

ഉണ്ണി മുകുന്ദൻ ഈ കഥാപാത്രം വളരെ നന്നായി ചെയ്തു. ഉണ്ണി മുകുന്ദനെ പോലെ ശ്രീത്വം ഉള്ള മുഖം ഐശ്വര്യം ഉള്ള മുഖം വേരാർക്കും ഇല്ല എന്നൊക്കെ ഉള്ള കമൻ്റ് കണ്ട്. അയ്യപ്പ ദാസ് നെ അയ്യപ്പൻ ആയി കാണുന്നത് കല്ലു ആണ്. കല്ലു വിൻ്റെ കണ്ണിലൂടെ പ്രേക്ഷകരും. അയ്യപ്പൻ ശബരിമലയിൽ യോഗനിദ്രയിൽ ഇരുന്നപ്പോൾ പ്രായം വളരെ കുറവായിരുന്നു.കുമാരൻ ആയിരുന്നു. ഉണ്ണി മുകുന്ദനെ പോലെ യുവാവ് അല്ലായിരുന്നു.

കല്ലു ആണ് അയ്യപ്പ ദാസ് നെ അയ്യപ്പൻ ആയി കണ്ടത്. അത് കൊണ്ട് ഉണ്ണി മുകുന്ദന് പകരം ടോവിനോ ഈ കഥാപാത്രം ചെയ്തിരുന്നെങ്കിൽ ടോവിനോ യെ കല്ലു അയ്യപ്പൻ ആയി കാണുമായിരുന്നു. ഉണ്ണി ക്ക് പകരം വേറൊരാൾ ചെയ്തെങ്കിൽ എന്ന ചോദ്യത്തിന് ഒരു പ്രശക്തിയുമില്ല. അത്ര മനോഹരമായി ഉണ്ണി അയ്യപ്പനായി. മലയാള സിനിമയിൽ ടാലൻ്റ് നും കുറവില്ല. പകരക്കാരെയും ഒരു പാട് കിട്ടും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ഹൃതിക് റോഷൻ ആണെങ്കിൽ പൊളിച്ചേനെ. പെട്ടകെട്ട് ഡാൻസും ഫോറെസ്റ്റ് ഫൈറ്റും ഒക്കെ അങ്ങേര് കിടുക്കിതിമിർത്തേനെ, അയ്യപ്പൻ ഒരുപാടു വർഷം മുമ്പ് ശബരിമലയിൽ പോയ ആളല്ലേ ? ഏട്ടൻ ആരുന്നേൽ അയ്യപ്പനായി പൊളിച്ചേനെ. ഒടുവിൽ ഏട്ടൻ ഏജന്റ് എക്സ്. ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം, മാത്രമല്ല, ടോവിനോയ്ക്ക് അഭിനയിക്കാനും അറിയാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.