മലയാള സിനിമയിൽ അങ്ങനെ ഒന്ന് ഉണ്ടോ, ടോവിനോയുടെ മറുപടി

വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടോവിനോ തോമസ്. വില്ലനായി ആണ് ആദ്യ താരം സിനിമയിലേക്ക് എത്തുന്നത് എങ്കിലും പിന്നീട് നായകനായി മാറുകയായിരുന്നു. ടോവിനോയുടെതായി നിരവധി ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തിയത്. അവ എല്ലാം തന്നെ ഹിറ്റ് ആയതോടെ യുവ താര നിരയിൽ മുൻപന്തിയിൽ തന്നെ ടോവിനോ തോമസ് സ്ഥാനം നേടി. ലക്ഷക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. പലപ്പോഴും തന്റെ സ്റ്റാർ വാൽയു മറന്നാണ് താരം ജനങ്ങളെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടത്. കേരളത്തിലെ പ്രളയ സമയത്ത് ഒക്കെ നിരവധി രക്ഷ പ്രവർത്തനങ്ങൾ ആണ് ടോവിനോ തോമസ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്. അവ എല്ലാം തന്നെ  വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടോവിനോ തോമസിന്റേതായി നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ കുറഞ്ഞ വർഷണത്തിനുള്ളിൽ.ഇറങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ടോവിനോ തോമസ് മലയാള സിനിമയിൽ ഒരു ഓളം ഉണ്ടാക്കുകയായിരുന്നു എന്ന് വേണം പറയാൻ.

പലപ്പോഴും ടോവിനോയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. താരത്തിനോട് അവതാരകർ ചോദിക്കുന്ന ചോദ്യവും അതിനു താരം നൽകുന്ന മറുപടിയും പലപ്പോഴും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു എഫ് എം യിൽ അഭിമുഖത്തിനിടയിൽ താരത്തിനോട് അവതാരകൻ ചോദിച്ച ഒരു ചോദ്യവും അതിനു ടോവിനോ നൽകിയ മറുപടിയും ആണ് ഇപ്പോൾ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടിയത്. അവതാരകന്റെ ചോദ്യം ഇങ്ങനെ ആണ്, പൊതുവെ നമ്മൾ ബോളിവുഡിൽ ഒക്കെ കേൾക്കാറുള്ള ഒരു കാര്യം ആണ് കാസ്റ്റിംഗ് കൗച്ച് എന്നത്. പലപ്പോഴും ഇത് വലിയ ചർച്ചകൾക്ക് വരെ വഴി തെളിച്ചു. നമ്മുടെ മലയാളം ഇൻഡസ്ട്രിയിൽ ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നാണു അവതാരകന്റെ ചോദ്യം.

ഇതിനു വ്യക്തമായ മറുപടിയും താരം നൽകുന്നുണ്ട്. അതൊരു തർക്ക വിഷയം ആണെന്നാണ് താരം ആദ്യം പറയുന്നത്. പിന്നെ അതിന്റെ ആവിശ്യം മലയാള സിനിമയിൽ ഇല്ല എന്നും താരം പറഞ്ഞു. കാരണം നമ്മുടെ മലയാള ഇൻഡസ്ടറി അതിനേക്കാൾ അൽപ്പം കൂടി മുൻപന്തിയിൽ നിൽക്കുന്ന നട്ടെല്ലുള്ള ആളുകൾ ഉള്ള ഇൻഡസ്ടറി ആണെന്നും അത് കൊണ്ട് തന്നെ അവിടെ കാസ്റ്റിംഗ് കൗച്ച് ഉള്ളതായി തനിക്ക് അറിയില്ല എന്നുമാണ് ടോവിനോ പറയുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.