ആ സമയത്ത് എന്റെ കയ്യിൽ ഒരു രൂപ എടുക്കാൻ ഇല്ലായിരുന്നു

വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടോവിനോ തോമസ്. വില്ലനായി ആണ് ആദ്യ താരം സിനിമയിലേക്ക് എത്തുന്നത് എങ്കിലും പിന്നീട് നായകനായി മാറുകയായിരുന്നു. ടോവിനോയുടെതായി നിരവധി ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തിയത്. അവ എല്ലാം തന്നെ ഹിറ്റ് ആയതോടെ യുവ താര നിരയിൽ മുൻപന്തിയിൽ തന്നെ ടോവിനോ തോമസ് സ്ഥാനം നേടി. ലക്ഷക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. പലപ്പോഴും തന്റെ സ്റ്റാർ വാൽയു മറന്നാണ് താരം ജനങ്ങളെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടത്. കേരളത്തിലെ പ്രളയ സമയത്ത് ഒക്കെ നിരവധി രക്ഷ പ്രവർത്തനങ്ങൾ ആണ് ടോവിനോ തോമസ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്. അവ എല്ലാം തന്നെ  വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടോവിനോ തോമസിന്റേതായി നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ കുറഞ്ഞ വർഷണത്തിനുള്ളിൽ.ഇറങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ടോവിനോ തോമസ് മലയാള സിനിമയിൽ ഒരു ഓളം ഉണ്ടാക്കുകയായിരുന്നു എന്ന് വേണം പറയാൻ.

ഇപ്പോഴിതാ തന്റെ പ്രതിസന്ധി സമയങ്ങളിൽ താൻ കഴിഞ്ഞതിനെ കുറിച്ചും മറ്റും ടോവിനോ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.  ടോവിനോയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ചേട്ടന്റെ കല്യാണവും എന്റെ കല്യാണവും രണ്ടു മാസത്തിന്റെ വ്യത്യാസത്തിൽ ആണ് നടന്നത്. ആദ്യം ചേട്ടന്റെ കല്യാണം ആയിരുന്നു. ചേട്ടന്റെ കല്യാണത്തിന് ചേട്ടന് വിവാഹത്തിന് ഇടേണ്ട വസ്ത്രങ്ങൾ ഞാൻ എടുത്ത് കൊടുക്കാം എന്ന് നേരുത്തെ തന്നെ പറഞ്ഞിരുന്നു. അങ്ങനെ വിവാഹത്തിന്റെ ദിവസം അടുത്ത് വരാൻ തുടങ്ങി. എന്റെ കയ്യിൽ ആണെങ്കിൽ ആ സമയത്ത് അഞ്ചിന്റെ പൈസ എടുക്കാൻ ഇല്ലായിരുന്നു. ആ സമയത്ത് എന്റെ ഫോണിന്റെ റിങ് ട്യൂൺ വരെ നയാ  പൈസ ഇല്ല എന്ന പാട്ട് ആയിരുന്നു. സത്യമായും ആ പാട്ട് ആയിരുന്നു.

എന്ത് ചെയ്യുമെന്ന് ഓർത്ത് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ ആയിരുന്നു. കാരണം ഞാൻ അങ്ങോട്ട്  പറഞ്ഞതാണ് വസ്ത്രം ഞാൻ വാങ്ങിച്ച് തരാം എന്ന്. എങ്ങനെ പോയാലും ഒരു പതിനായിരം രൂപ എങ്കിലും വേണമെന്ന് അറിയാമായിരുന്നു. ദൈവാധീനം കൊണ്ട് ആ സമയത്ത് എനിക്ക് എന്ന് നിന്റെ മൊയ്ദീനിൽ  നിന്ന് ക്ഷണം വരുകയും  അതിന് കിട്ടിയ അഡ്വാൻസിൽ നിന്നും എനിക്ക് വസ്ത്രം വാങ്ങി കൊടുക്കാനും കഴിഞ്ഞു.