പ്രിയാമണിയുടെ ആ തീരുമാനം തന്നെ വിഷമിപ്പിച്ചിരുന്നു എന്ന് ടിനി ടോം


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ടിനി ടോം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ടിനി ടോം നായകനായി എത്തിയ ഒരു ചിത്രത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് പ്രിയാമണിയെ ആയിരുന്നു എന്നും എന്നാൽ ആദ്യം പ്രിയാമണി ആ കഥാപാത്രത്തെ ചെയ്യാം എന്ന് സമ്മതിക്കുകയും പ്രതിഫലം വരെ പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അഡ്വാൻസ് കൊടുക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും കൂടി ബാംഗ്ലൂരിൽ ചെല്ലുകയും ചെയ്തു.

എന്നാൽ അപ്പോൾ തനിക്ക് ആരോടോ ചോദിക്കാൻ ഉണ്ട് എന്നും അതിനു ശേഷം മാത്രം അഡ്വാൻസ് തന്നാൽ മതി എന്നും പ്രിയ മണി പറഞ്ഞു. എന്നാൽ കുറച്ച് കഴിഞ്ഞു ഒരു മെസ്സേജ് ആണ് പ്രിയാമണി അവരുടെ ഫോണിലേക്ക് അയക്കുന്നത്. തനിക്ക് ഇതിനേക്കാൾ നല്ല കഥാപാത്രങ്ങൾ ലഭിക്കും എന്നും മറ്റൊരു പടത്തിൽ നമുക്ക് കാണാം എന്നും ആണ് പ്രിയാമണി അയച്ച മെസ്സേജ് എന്നും ടിനി പറയുന്നു.

ഇതിനുള്ള മറുപടിയും പ്രിയാമണി തന്നെ കൊടുത്തു. മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ ഉള്ള താരങ്ങളുടെ കൂടെ നായികയായി അഭിനയിച്ച് വരുന്ന ആൾ ആണ് ഞാൻ. അങ്ങനെ ഉള്ള ഞാൻ ടിനി ടോമിന്റെ കൂടെ നായികയായി അഭിനയിച്ചു എന്ന് കേൾകുമ്പോൾ ആളുകൾ കരുത്തും എന്റെ മൂല്യം കുറഞ്ഞു എന്ന്. നാളെ മീഡിയ പോലും എന്നോട് ഇതിനെ കുറിച്ച് ചോദിക്കും, എന്ത് കൊണ്ടാണ് അങ്ങനെ അഭിനയിച്ചത് എന്ന്.

എന്നാൽ ടിനിയുടെ കൂടെ അഭിനയിക്കുന്നതിന് എനിക്ക് കുഴപ്പം ഇല്ല. പക്ഷെ നാളെ എന്നോദ് മീഡിയ ചോദിക്കും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ കൂടെ അഭിനയിച്ചു നാഷണൽ അവാർഡ് ജേതാവായ പ്രിയാമണി എന്തിനാണ് ടിനി ടോമിനെ പോലൊരു നടന്റെ നായിക വേഷത്തിൽ അഭിനയിച്ചത് എന്ന് ചോദിച്ചാൽ എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. എനിക്ക് എന്റെ കരിയറും നോക്കണമല്ലോ എന്നുമാണ് പ്രിയാമണി പറഞ്ഞ മറുപടി.

സിനിമ ഇൻഡസ്ട്രിയിൽ സ്റ്റാർ വാല്യൂ ഉള്ള നടൻമാർ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇവൾ ഒരു നടിയാകുമായിരുന്നോ, ടിനി ടോ കഴിവുകൾ ഉണ്ടായിട്ടും ഉയരങ്ങളിൽ എത്താത്ത നടൻ, പ്രിയാമണി എല്ലാം തികഞ്ഞ നടിയാണെന്ന് അവർക്ക് ബോധ്യം ഉണ്ടെങ്കിൽ. അത് അവരുടെ നാശത്തിന് ആണ്, ടിനി ഇത് ചോദിച്ചപ്പോൾ പ്രിയമണിയുടെ മുഖം വിളറി വെളുത്തു, ഇവൾ വിജാരിക്കുന്ന പോലെ സ്റ്റാർ വാല്യൂ ഉള്ള മറ്റു നടന്മാരും വിജാരിച്ചിരുന്നെങ്കിൽ പ്രിയ ഇപ്പോ സ്റ്റാറാകുമോ തുടങ്ങി നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് വരുന്നത്.