വെള്ളിമൂങ്ങ സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ മികച്ചൊരു കാസ്റ്റിങ് എനിക്ക് തോന്നിയിട്ടുള്ളത്, വെള്ളിമൂങ്ങ സിനിമയിലെ ടിനി ടോം ആണ്. സിനിമയിലെ മെയിന്‍ കഥാപാത്രം ആയ ബിജു മേനോന്‍ നെഗറ്റീവ് റോളാണ്, എന്നാല്‍ ആ നെഗറ്റീവിനൊപ്പവും,ബിജു മേനോനോടൊപ്പവും ആയിരുന്നു.
ആദ്യം മുതല്‍ അവസാനം വരെ പ്രെക്ഷകര്‍. അതിന്റെ ഫുള്‍ ക്രഡിറ്റ് ടിനി ടോമിന്റെ കാസ്റ്റിങ്ങില്‍ ജിബു ജേക്കബിനാണ് നല്‍കേണ്ടത്. ടിനിയുടെ കഥാപാത്രം ഫുള്‍ ഫോസിറ്റീവും പുരോഗമന ചിന്താഗതിക്കാരനുമാണ് പക്ഷേ എന്തോ പ്രേക്ഷകര്‍ക്ക് ടിനി ടോമെന്ന നടനോട് ഒരു അറ്റാച്മെന്റ് കുറവ് ആണ് പൊതുവേ. ടിനി ഇതേ വരെ നല്ലൊരു എക്സ്പ്രസീവ് ആയ ഒരു റോള്‍ ചെയ്തതായി തോന്നിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രേക്ഷകരുടെ ആ ഒരു അകല്‍ച ജിബു നന്നായി ഉപയോഗിച്ചു. ടിനിക്ക് പകരം വേറൊരു പ്രേക്ഷക പിന്തുണയുള്ള നടന്‍ ആ റോള്‍ ചെയ്തിരുന്നേല്‍ മാമച്ചനെ വില്ലനായേ പ്രേക്ഷര്‍ക്ക് ഫീല്‍ ചെയ്യുമായിരുന്നുള്ളൂ. മലയാള സിനിമയിലെ ഏറ്റവും മികച്ച കാസ്റ്റിങ് ഇതാണെന്ന് ആണ് പ്രേക്ഷകന്‍ എന്ന നിലയിലെ അഭിപ്രായം. ടിനി നല്ല നടനല്ല എന്നൊരു അഭിപ്രായം ഇല്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
കുത്തിത്തിരിപ്പുകാരനായ യഥാർത്ഥ സഖാവിനെയാണ് അതിൽ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റുമാന്റെ വാദം ശരിയാണ് സ്വാഭാവികമായും അത്തരക്കാരോട് മലയാളികൾക്ക് ഇഷ്ടം കൂടുതലാണ്. എന്നിട്ടും ടിനിയുടെ കഥാപാത്രത്തോട് പ്രേക്ഷകനെ അധികം ഇഷ്ടം തോന്നിയില്ല, പ്രേഷകർ ഭൂരിഭാഗവും മെയിൻ നടന്റെ ഒപ്പമേ നിൽക്കാറുള്ളു അതു നന്മ ചെയ്യുന്ന നായകൻ ആയാലും തിന്മ ചെയ്യുന്ന നായകൻ ആയാലും ദൃശ്യം സിനിമയിൽ ഷാജോൺ ന്ടെ ഒപ്പം അല്ലേ നിക്കേണ്ടത് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.