പറയാൻ അവനെ പറ്റി ഒരുപാട് കഥകൾ ഉണ്ട്, എന്തും പറയാൻ മടിയില്ലാത്ത ആളാണ്


നടൻ ഉണ്ണി മുകുന്ദനെ കുറിച്ചും ബാലയെ കുറിച്ചും ഇപ്പോൾ ഒരു അഭിമുഖത്തിൽ ടിനി ടോം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരിക്കൽ ബാലയെ പറ്റിയുള്ള ഒരു കഥ ടിനി ടോം പറഞ്ഞിരുന്നു. അത് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇത്തരത്തിൽ ഇനി കഥകൾ ഉണ്ടോ എന്നാണ് അവതാരിക ചോദിച്ചത്. പറയാന് ആണെങ്കിൽ ഒരുപാട് ഉണ്ട് എന്നും എന്നാൽ അതൊന്നും ഞാൻ പറയില്ലെന്ന് അവനു വാക്ക് കൊടുത്തു എന്നും ആണ് ടിനി പറഞ്ഞത്.

എന്തെങ്കിലും ഞാൻ പറഞ്ഞാൽ നാളെ ഇവിടെ വന്നിരുന്നു അവൻ എനിക്കെതിരെ പറയും. എന്തും പറയാൻ മടിയില്ലാത്ത ആൾ ആണ് ബാല എന്നും ടിനി ടോം പറഞ്ഞു. പ്രതിഫലത്തിന്റെ പേരിൽ ബാലയും ഉണ്ണിയും തമ്മിൽ ഉള്ള വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ആണ് ടിനി ടോം ഉണ്ണിക്ക് ഒപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആ സമയത്ത് അത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ടിനി ടോം ഉണ്ണിക്ക് ഒപ്പം ആണോ എന്ന് ചോദ്യങ്ങൾ വന്നു എന്നും ആണ് അവതാരിക പറഞ്ഞത്. ശരിക്കും ഉണ്ണിക്ക് ഒപ്പം തന്നെ ആണ് എന്നും അത് കൊണ്ടാണ് ആ ചിത്രം പങ്കുവെച്ചത് എന്നും ആണ് ടിനി പറഞ്ഞത്. കാരണം ഞങ്ങൾ ഒക്കെ വർഷങ്ങൾ കൊണ്ട് അറിയാവുന്ന സുഹൃത്തുക്കൾ ആണ്. അപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ബാലയ്ക്ക് ഉണ്ണിയിൽ നിന്ന് ഉണ്ടായിട്ടുണ്ട് എങ്കിൽ ബാലയ്ക്ക് അത് ഞങ്ങളോട് പറയാമായിരുന്നു.

ഞങ്ങൾ അത് ഉണ്ണിയുടെ സംസാരിക്കുമായിരുന്നു. അല്ലെങ്കിൽ ‘അമ്മ സംഘടനയോട് പറയാമായിരുന്നു. അങ്ങനെ ഒരുപാട് വഴികൾ ഉണ്ടായിരുന്നു ബാലയ്ക്ക്. പകരം ബാല ചെയ്തത് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നിരുന്നു പറയുകയാണ്. ഒരിക്കലും ബാലയുടെ ആ പ്രവർത്തിയോട് യോജിക്കാൻ കഴിയില്ല. കാരണം ബാലയ്ക്ക് 250 കോടി സ്വത്ത് ഉണ്ട് എന്നൊക്കെ അവൻ പറയുന്നുണ്ട്. എന്ന് കരുതി സിനിമയിൽ അഭിനയിച്ചാൽ അത് പോലുള്ള വേദനം കൊടുക്കാൻ കഴിയില്ലല്ലോ.

എങ്കിലും ഉണ്ണി പ്രതിഫലം കൊടുത്തു. അത് കുറഞ്ഞ് പോയി എന്ന് പരാധി ഉണ്ടായിരുന്നു എങ്കിൽ വേറെയും ഒരുപാട് വഴികൾ ഉണ്ടായിരുന്നു അത് പറയാൻ. ബാലയുടെ അഭിപ്രായത്തോടോ ആവിശ്യത്തോടോ എനിക്ക് ഒരു എതിർപ്പും ഇല്ല, എന്നാൽ അത് പറയാൻ ബാല തിരഞ്ഞെടുത്ത വഴിയോട് ആണ് എനിക്ക് എതിർപ്പ് ഉള്ളത് എന്നും ടിനി ടോം പറഞ്ഞു. കാരം അത്ര സൗഹൃദത്തിൽ ആയിരുന്നു ഞങ്ങൾ എന്നും അപ്പോൾ ഇങ്ങനെ ഒരു പ്രവർത്തി അംഗീകരിക്കാന് കഴിയില്ല എന്നും ആണ് ടിനി പറഞ്ഞത്.