മലയാളിയായ ഡോ ടിജോ വർഗീസിന് മെർലിൻ അവാർഡ്


സാമ്രാജിനും മുതുകാടിനും ശേഷം മാജിക്കിലെ ഈ ഓസ്കാർ അവാർഡ് കൈവരിച്ച മലയാളിയായി ഡോ. ടിജോ വർഗീസ് . തിരുവല്ല കാവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ

തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ ആയിരത്തിലതികം അതുല്യ പ്രതിഭകളായ മജീഷ്യന്മാരിൽ നിന്നാണ് ഡോ. ടിജോ വർഗീസിനെ തെരഞ്ഞെടുതത് . മലയാളികള്‍ക്ക് ഏത് കാലത്തും അഭിമാനിക്കാവുന്ന നേട്ടം ആണ് ടിജോ കൈ വരിച്ചിരിക്കുന്നത്


സാമ്രാജിനും മുതുകാടിനും ശേഷം ഈ അവാർഡ് കൈവരിക്കുന്ന മലയാളി ആണ് ഡോ. ടിജോ വർഗീസ് പത്തിലധികം ഓണററി ബിരുദങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. ലോകമെങ്ങും ജാല വിദ്യകളിലൂടെ അദ്ദേഹം പ്രശസ്തനാണ്