ഇതിൽ ശരിക്കുള്ള സുമലത ആരാണെന്ന് നിങ്ങൾക്ക് സംശയം ഉണ്ടോ


പദ്മരാജന്റെ തിരക്കഥയിൽ 1986 ൽ പുറത്തിറങ്ങിയ ചിത്രം ആണ് തൂവാനത്തുമ്പികൾ. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്നും മികച്ച എവർഗ്രീൻ ക്‌ളാസ്സിക് മലയാളം സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് തൂവാനത്തുമ്പികളുടെ സ്ഥാനം. തൂവാനത്തുമ്പികൾ കണ്ടവർ ആരും ജയകൃഷ്ണനെയും ക്ലാരയേയും അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല. ഇന്നും ക്ലാര എന്ന കഥാപാത്രത്തിന് ആരാധകർ ഏറെ ആണ്. സുമലത ആണ് ചിത്രത്തിൽ ക്‌ളാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇന്നും ക്ലാരയെ ഓർക്കാത്ത സിനിമ പ്രേമികൾ കുറവാണ്. അത്രയേറെ ക്ലാര എന്ന കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ സുമലതയെ വെല്ലുന്ന ഒരു ഡ്യുപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ക്ലാരയെ സുമലതയെക്കാൾ പെർഫെക്ഷൻ ഓടെയാണ് ഈ താരം അവതരിപ്പിച്ചിരിക്കുന്നത്. ഇത് കണ്ടാൽ സുമലത അല്ല എന്ന് ഒറ്റ നോട്ടത്തിൽ ആരും പറയില്ല എന്നതാണ് സത്യം.

വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ സുഷമ റോജി എന്ന ആരാധിക ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹെലൻ ബിജു എന്ന താരം ആണ് ക്ലാരയെ അവതരിപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ സുമലത തന്നെ അല്ലെ ഇത് എന്ന് ആരെയും തോന്നിപ്പിക്കും വിധമുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകളും ഈ വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് വരുന്നുണ്ട്.

മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ ക്ലാര കൂടുകൂട്ടിയിട്ടു ഇപ്പോള്‍ ഒരു പത്തു വര്‍ഷമെങ്കിലും ആയി കാണും. ക്ലാര എനിക്ക് വെറുമൊരു കഥാപാത്രമല്ല. ക്ലാര എവിടയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിച്ചിരുന്നത് വെറുതെയായില്ല. ഒരുപക്ഷെ എൻെറ കമൻറ് വായിച്ചു കഴിഞ്ഞ് തീര്‍ത്തും നിലവാരം കുറഞ്ഞ വാക്കുകൾ എന്ന് വിലയിരുത്തി നീ പൊട്ടിച്ചിരിച്ചേക്കാം. എങ്കിലും ഞാന്‍ കമൻറ് എഴുതി കൊണ്ടേയിരിക്കും.

കാരണം എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ്. ക്ലാരയ്ക്ക് തുല്യം ക്ലാര മാത്രം. പകരം വക്കാനാവാത്തതാണ് നിന്റെ വ്യക്തിത്വവും നിന്നോടുള്ള എന്റെ ആരാധനയും, എനിക്ക് പക്ഷേ വിജയശാന്തിയുടെ കട്ട്‌ ആണ് കൂടുതൽ തോന്നിയത്. ക്ലാരയെക്കാൾ, ശരിക്കും സുമലത തന്നെ, ഹെലൻ അഭിനന്ദനങ്ങൾ, പ്രണയ ഭാവമൊരു സ്വപ്ന മഴയായ് പെയ്തു നനയുന്ന ക്ലാര. എല്ലാമറിഞ്ഞിട്ടുമവനിൽ ജീവിതഗന്ധിയായി പെയ്തു നിറയുന്ന രാധ. നിങ്ങളെ ഓർക്കാത്ത ഒരു മഴക്കാലവും എന്നിൽ പെയ്തിരുന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.