തമിഴിൽ മഞ്ജു വാര്യർക്ക് ഇത്രയേറെ ഫാൻസ്‌ ഉണ്ടായിരുന്നോ


അജിത്ത് നായകനായി ഈ വര്ഷം പുറത്തിറങ്ങിയ ആദ്യ ചിത്രം ആണ് തുനിവ്. ചിത്രം കഴിഞ്ഞ ദിവസം ആണ് പ്രദർശനത്തിന് എത്തിയത്. വിനോദിന്റെ സംവിദാനത്തിൽ പുറത്തിറങ്ങിയ ചിത്രം മികച്ച റിവ്യൂ ആണ് നേടിക്കൊണ്ടിരിക്കുന്നത്. ബിനോയ് കപൂർ നിർമ്മിച്ച ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രകടനം തന്നെ ആണ് ചിത്രത്തിൽ മഞ്ജു വാര്യർ കാഴ്ച വെച്ചത്. ഇവരെ കൂടാതെ സമുദ്ര കനി, പവനി റെഡ്‌ഡി, ജോൺ കൊക്കൻ, വീര തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ നിബിൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ” മഞ്ജു വാരിയർ ലുക്ക് എപ്പിഡി ഇരുന്തിച്ചു ബ്രോ? ” വേറെ മാരി, വേറെ മാരി. മഞ്ജു വാരിയർ ഫാൻസ്‌ ഫ്രം തമിഴ് മൂവീ. കാര്യമായി ഡയലോഗ് ഒന്നും ഉണ്ടായില്ലെങ്കിലും. അക്ക സ്ക്രീൻ പ്രെസൻസ് ആൻഡ് സ്റ്റൈൽ സൂപ്പർ ആയിരുന്നു.

മലയാളത്തിൽ നിന്നും ഒരു നടി എന്ന രീതിൽ അഭിമാനം വൺ ഓഫ് ദി ബെസ്റ്റ് മൂവീ ഇൻ തമിഴ് അജിത്ത് ആഫ്റ്റർ മങ്കാത്ത. ഒരു ഗെറ്റപ്പ് ചേഞ്ചും ഇല്ലാതെ സെയിം ലുക്ക് വെച്ച് ത്രൂ ഔട്ട് പൊളിച്ചടുക്കി. സെക്കന്റ് ഹാഫ് ലാഗ് ആണെന് റിവ്യൂ വരുന്നുണ്ടെങ്കിലും ഒരു ഫൈറ്റ് സീൻ ഉണ്ട് അത് വേറെ ലെവൽ . ലാസ്റ്റ് തലയുടെ ഒരു വാക്ക് ഔട്ട് ഉണ്ട്. അതും സ്വാഗ്. സെക്കൻഡ് ഹാഫ് ഈസ് മെയിൻലി ഇന്റു കണ്ടന്റ് ഡിസ്കഷൻ. ഫസ്റ്റ് ഹാഫിൽ തന്നെ ടിക്കറ്റ് ക്യാഷ് മൊതലായി തലയുടെ ഫുൾ ഓൺ ഷോ. ഷോ എന്ന് പറഞ്ഞ അന്യായ ഷോ. ഒന്നൂടി കാണണം എന്നുമാണ് പോസ്റ്റ്.

ഫസ്റ്റ് ഹാഫിൽ തന്നെ ടിക്കറ്റ് ക്യാഷ് മൊതലായതുകൊണ്ട് സെക്കൻഡ് ഹാഫ് കാണണ്ടല്ലോ. കാണാതെ ഇരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ക്ലൈമാക്സ്, ഇത് മലയാളത്തിൽ ആണെങ്കിൽ മഞ്ജു വാര്യരെ ചുമ്മാ അനാവശ്യ ട്രോൾ ചെയ്തു കൊന്നേനെ. ഒരു തരം ഞരമ്പ് രോഗം, ഇമ്മാതിരി കിഴങ്ങന്മരോട് അവിടെ ഇരുന്ന കല്ല് എപ്പഠി ബ്രോ എന്ന് ചോദിച്ചാലും ഇതേ ഉത്തരം തന്നെ പറയും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.