ദിലീപ് ഉള്ളത് കൊണ്ട് ആ ചിത്രത്തിന്റെ ഭാഗമാകാൻ തനിക്ക് താൽപ്പര്യം ഇല്ലെന്ന് ചാക്കോച്ചൻ പറഞ്ഞു

ദിലീപിനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് തുളസി ദാസ് സംവിധാനം ചെയ്ത ചിത്രം ആണ് ദോസ്ത്. കാവ്യാ മാധവൻ നായിക വേഷത്തിൽ എത്തുന്ന ചിത്രം ബോക്സ്ഓഫീസിൽ വലിയ വിജയം ആയിരുന്നു നേടിയത്. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഉദയ് കൃഷ്ണയും സിബി കെ തോമസും ചേർന്നാണ്. ഇന്നും ചിത്രം ടിവി യിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ കണ്ടിരിക്കാത്ത സിനിമ പ്രേക്ഷകർ കുറവാണ്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ഇന്നും മികച്ച പ്രതികരണം ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ലഭിക്കുന്നത്. സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രം ആ കാലത് യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാകരുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ അഭിനയിക്കാനായി കുഞ്ചാക്കോ ബോബനെ സമീപിച്ചപ്പോൾ ആ കഥാപാത്രം ചെയ്യാൻ ചാക്കോച്ചൻ വിസമ്മതിച്ചു എന്നാണ് തുളസി ദാസ് പറയുന്നത്.

തുളസി ദാസിന്റെ വാക്കുകൾ ഇങ്ങനെ, ദോസ്തിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ചാക്കോച്ചൻ സമീപിച്ചപ്പോൾ ചാക്കോച്ചൻ വിസമ്മതിക്കുകയായിരുന്നു. ദിലീപിനൊപ്പം അഭിനയിക്കാൻ ചാക്കോച്ചൻ മടി കാണിക്കുകയായിരുന്നു. ദോസ്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ചിത്രത്തിൽ ഒരു കഥാപാത്രത്തെ താൻ അവതരിപ്പിക്കാം എന്ന് ദിലീപ് എന്നോട് പറഞ്ഞിരുന്നു. ഒരു കഥാപാത്രം തനിക് തരണമെന്ന് ദിലീപ് വാശി പിടിച്ച് തന്നെ പറഞ്ഞു. അങ്ങനെ ആണ് മറ്റൊരു കഥാപാത്രം അവതരിപ്പിക്കാൻ വേണ്ടി താൻ കുച്ചക്കോ ബോബനെ സമീപിച്ചത്. എന്നാൽ കുഞ്ചാക്കോ ബോബൻ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ചതോടെ താൻ ചാക്കോച്ചൻ വീട്ടിൽ പോയി കാണുകയും സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ദിലീപ് ചെയ്യുന്ന കഥാപാത്രത്തേക്കാൾ പ്രാധാന്യം ഉള്ളതായിരിക്കണം തന്റേത് എന്ന് ചാക്കോച്ചനും അച്ഛനും പറഞ്ഞു. എന്നാൽ രണ്ടു പേർക്കും തുല്യ പ്രാധാന്യം ഉള്ള കഥാപാത്രം ആണ് ചിത്രത്തിൽ ഉള്ളതെന്നു ഞാൻ ചാക്കോച്ചനെയും അച്ഛനെയും പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു.

അങ്ങനെ ആണ് ദോസ്തിൽ അഭിനയിക്കാൻ ചാക്കോച്ചൻ തയാറായത്. ചിത്രം പുറത്തിറങ്ങിയതോടെ ഇരുവരും തമ്മിൽ ഉള്ള കെമിസ്ട്രി ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചിത്രം വിജയിക്കുകയും ചെയ്യുകയായിരുന്നു എന്നും തുളസി ദാസ് പറഞ്ഞു.