ആൽബർട്ട് ആന്റണി സംവിധാനം ചെയ്ത വാടാമല്ലി എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള ഒരു ഗാനവും ഗാനചിത്രീകരണവും ആണെന്ന് തോന്നിയിട്ടുണ്ട് “തൂമഞ്ഞിൻ ചില്ലാട” എന്നുതുടങ്ങുന്ന ഗാനം.
ശ്യാം ബാലകൃഷ്ണൻ ഈണം നൽകിയ ഈ സോങ് തരുന്ന ഒരു ഫീലും അതിനൊപ്പം തന്നെ തീർത്തും വ്യത്യസ്തമായ ഇതിന്റെ ചിത്രീകരണവും വാക്കുകൾക്ക് അതീതമാണ്. 2011 ൽ ആൽബർട്ട് ആന്റണി സംവിധാനം ചെയ്ത ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ “വാടാമല്ലി” എന്ന ചിത്രത്തിലാണ് ഈ ഗാനം ഉൾപ്പെടുന്നത്. രാഹുൽ മാധവ്, റിച്ച പനായി എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.
ഗാനരംഗത്തിൽ ഇരുവരുടെയും പ്രകടനവും വളരെ മികച്ചതായിരുന്നു എന്നുമാണ് പോസ്റ്റ്. പാട്ട് അണ്ടർ റേറ്റഡ് ആയിട്ട് തോന്നിയില്ല. കാരണം ഞാൻ +2 പഠിക്കുമ്പോ ആയിരുന്നു ഈ ഫിലിം. ക്ലാസ്സിൽ ഒട്ടു മിക്ക ആൾക്കാരും ഈ പാട്ട് കേട്ടിരുന്നു. പറയുമായിരുന്നു, അന്നേ ഫെവേറേറ്റ് ലിസ്റ്റിൽ കേറിയ ഐറ്റം. എപ്പോ കേട്ടാലും ഉള്ള് കുളിർക്കുന്ന പാട്ട്. ഇതിലെ എല്ലാ പാട്ടും ഇഷ്ടം, ഈ സിനിമയിലെ നീയോ പുഴ പോലെ കനവിന്റെ മേടാകെ എന്ന നല്ലൊരു മെലഡി ഉണ്ടായിരുന്നു.
ഇതില്‍ അഭിനയിച്ചവരുടെ പ്രകടനം ദുരന്തം ആണേലും സിനിമ തരക്കേടില്ലായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ നല്ല ഇഷ്ടമാണ്, ലൈവ് ആയി ഈ സോങ് ചിത്രികരണം കണ്ടു ഞാൻ.. അതിനേക്കാൾ രസം ഈ ചിത്രത്തിന്റെ പ്രൊമോഷൻ ആണ് മോഹൻലാൽ, ജാക്കി ജാൻ എന്നിവരെ നായകന്മാരയി ഒരുക്കുന്ന സംവിധായകന്റെ സിനിമ എന്നായിരുന്നു പരസ്യം, പാട്ട് മാത്രം കൊള്ളാം. ആ ടൈമിൽ പുതുമയുള്ള ചിത്രീകരണം ആയിരുന്നു. പക്ഷേ സിനിമ ദുരന്തമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.