സ്ഫടികത്തിലെ ഈ താരത്തിനെ ആരാധകർ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല


ഒരു കാലത്ത് മലയാളി സിനിമ പ്രേമികളുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കിയ ചിത്രം ആണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ സ്പടികം. ചിത്രം കുറച്ചൊന്നും ആരാധകരെ അല്ല മോഹൻലാൽ എന്ന നടന് നേടിക്കൊടുത്തത്. ഇന്നും ആടുതോമയ്ക്ക് ലക്ഷക്കണക്കിന് ആരാധകർ ആണ് ഉള്ളത്. തുളസിയും തോമസ് ചാക്കോയും എല്ലാം വലിയ രീതിയിൽ ആണ് പ്രേക്ഷക മനസുകളിൽ സ്ഥാനം നേടിയത്. ഭദ്രന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ഹിറ്റ് ആയിരുന്നു.

ചിത്രത്തിലെ ഓരോ ഡയലോഗുകളും വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകർ കാണാപ്പാഠം പറയാറുണ്ട്. അത്രയേറെ സ്വാധീനം ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഡയലോഗ് കൊണ്ട് ആണെങ്കിലും ഗാനം കൊണ്ട് ആണെങ്കിലും ഒക്കെ ചിത്രം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ചിത്രം കൂടുതൽ വ്യക്തതയോടെ റീ റിലീസ് നടത്തിയിരിക്കുകയാണ്. ചിത്രം വീണ്ടും ബോക്സ് ഓഫീസിൽ വിജയം നേടുകയാണ്.

ചിത്രം അന്നും ഹിറ്റ് ആയത് കൊണ്ട് തന്നെ തോമസ് ചാക്കോയുടെ കുട്ടികാലം ചെയ്ത താരവും ആ സമയത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ബാലതാരത്തിന് വേണ്ടത്ര പ്രശസ്തി ലഭിക്കാതിരുന്ന കാലമായിരുന്നതിനാൽ അന്ന് ഈ താരം ആരാണെന്നുള്ള ചർച്ചകൾ ഒന്നും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ വന്നില്ല എന്നതാണ് സത്യം. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഈ കുട്ടിത്താരത്തിനേയും ആളുകൾ മറന്നു എന്നതാണ് സത്യം.

എന്നാൽ ഈ താരം ഇന്നും മലയാള സിനിമയിലെ നടനും സംവിധായകനും ഒക്കെയാണ്. രൂപേഷ് പീതാംബരൻ ആണ് തോമസ് ചാക്കോയുടെ ബാല്യകാലത്തെ അവതരിപ്പിച്ചത്. ദുൽഖർ സൽമാനെ നായകനാക്കി തീവ്രം, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരുക്കിയ യൂ ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് രൂപേഷ് പീതാംബരൻ.

മാത്രമല്ല, ഒരു മെക്സിക്കൻ അപാരത, ഗാംബ്ലർ, കുഞ്ഞെൽദൊ തുടങ്ങി നിരവധി സിനിമകളിൽ രൂപേഷ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫടികത്തിന് ശേഷം രൂപേഷ്  മുന്നിലെത്തിയ ചിത്രമായിരുന്നു ഒരു മെക്‌സിക്കൻ അപാരത. ആടുതോമ അല്ലെ ഇതെന്ന് സ്‌ക്രീനിൽ താരത്തിനെ കണ്ട ഓരോ പ്രേക്ഷകനും ചിന്തിച്ചിരുന്നു. ചിത്രം റീ റിലീസ് ചെയ്തതോടെ രൂപേഷ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.