ദിലീപും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ നിന്ന് എന്നെ ഒഴിവാക്കി

മലയാള സിനിമയുടെ സ്വന്തം പെരുന്തച്ചൻ ആണ് തിലകൻ. പകരം വെയ്ക്കാൻ ഇല്ലാത്ത നിരവധി കഥാപാത്രങ്ങൾ ആണ് തിലകൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങളിൽ ആണ് തിലകൻ തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുള്ളത്. വര്ഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും തിലകൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ മറ്റൊരു നടനും ചെയ്യാൻ സാധിക്കാത്ത തരത്തിൽ ഉള്ളത് ആണെന്ന് താരം തന്നെ തന്റെ അഭിനയത്തിൽ കൂടി തെളിയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടലിൽ ആണ് തിലകൻ അവസാനമായി അഭിനയിച്ചത്. അതിനു ശേഷം താരം ഈ ലോകത്തിൽ നിന്ന് തന്നെ വിട പറയുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് തിലകൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുന്നത്.

അന്ന് തിലകൻ പറഞ്ഞത് ഇങ്ങനെആയിരുന്നു, സുബൈറാണ് ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രം നിർമ്മിച്ചത്. ആ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി അവർ വന്നു എന്റെ ഡേറ്റ് ചോദിക്കുകയും ഞാൻ ഡേറ്റ് നൽകിയതിന് ശേഷം അഭിനയത്തിനുള്ള അഡ്വാൻസും നൽകിയിരുന്നു. അന്ന് അവർ പറഞ്ഞത് എന്റെ കഥാപാത്രം ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടത് ആണെന്നും ദിലീപിന്റെയും മോഹൻലാലിന്റേയും ഒക്കെ അച്ഛൻ വേഷത്തിൽ ആണ് ഞാൻ അഭിനയിക്കേണ്ടത് എന്നും ഒക്കെ ആയിരുന്നു പറഞ്ഞത്. ഞാൻ അല്ലാതെ മറ്റൊരു ഓപ്ഷനും ഇല്ല എന്നും അവർ പറഞ്ഞു. അങ്ങനെ ആണ് ഞാൻ ഓക്കേ പറഞ്ഞതും. എന്നാൽ പിന്നീട് എന്നെ അവർ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അതിന്റെ കാരണം ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ ഏറ്റവും വലിയ പ്രശ്നം ആണ് എന്നെ ആ ചിത്രത്തിൽ അഭിനയിപ്പിക്കാതിരിക്കുക എന്നത് ആണെന്നാണ്.

അതെ സമയം തിലകൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത് മീശമാധവൻ എന്ന ലാൽ ജോസ് ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ തന്റെ ശത്രു ആണെന്നാണ്. ആ നടൻ ഒരു വലിയ വിഷം ആണെന്നും തന്റെ അനുഭവം ആണ് ഇത് തന്നെ കൊണ്ട് പറയിപ്പിച്ചത് എന്നും ആണ് അഭിമുഖത്തിൽ തിലകൻ പറഞ്ഞത്.

 

Leave a Comment