ഭാരതനോടുള്ള അന്നത്തെ തന്റെ മനോഭാവം ഇതായിരുന്നു എന്ന് കമൽ ഹാസൻ


അക്ഷയ് ആർ എന്ന ആരാധകൻ സിനിമ പാരഡിസോ ക്ലബ്ബ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ കമൽ ഹാസനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കമൽഹാസന്റെ ഒരു ഇന്റർവ്യൂവിൽ നിന്ന്, കമൽ – “ശിവാജി സാറിനോട് രണ്ടാമതൊരു ടേക്ക് വേണമെന്ന് പറയാൻ ആർക്കും ധൈര്യം വരാറില്ല. തേവർമകനിൽ ഭരതൻ ഒരിക്കൽ ടേക്ക് നന്നായില്ലെന്ന് പറഞ്ഞു.

നല്ലതല്ല എന്നൊന്നും പറയാൻ പാടില്ല, അദ്ദേഹത്തോട് എങ്ങനെയത് പറയും എന്ന് ഞാനും.” ഭരതൻ – “അല്ല എനിക്കത് ഇഷ്ടമായില്ലന്ന് അദ്ദേഹത്തോട് പറയാം”. കമൽ ആത്മഗതം – “നല്ലതല്ലെങ്കിൽ പോണം ഹേ. നിങ്ങൾ വേറെനാട്ടിൽ നിന്ന് വന്നയാൾ ഞങ്ങളുടെ ആളോട് ടേക്ക് നന്നായില്ല എന്നൊന്നും ആളറിയാതെ പറയാൻ പാടില്ല”. ഏറെ പൊളിറ്റിക്കൽ കറക്ട്നെസ്സ്‌ തന്റെ വാക്കുകളിൽ തിരുകി കയറ്റുന്നവനും.

പ്രസംഗിക്കുന്നവനും കേരളത്തെ തന്റെ രണ്ടാമത്തെ വീട് എന്നൊക്കെ പുകഴ്ത്തുന്നവനുമായ മഹാനടന്റെ, മലയാളിയായ സംവിധായകനോടുള്ള മനോഭാവമാണിത്. ഭരതൻ എന്ന വ്യക്തി ഒരു അസാമാന്യ കലാകാരൻ ആയതുകൊണ്ട് മാത്രമല്ല സിനിമ എന്നത് ഒരു സംവിധായകന്റെ കലാസൃഷ്ടിയാണ്. ഒരു ടേക്ക് ശരിയല്ലെന്ന് തോന്നിയാൽ രണ്ടാമതൊരു ടേക്ക് എടുക്കണമെങ്കിൽ ഫ്രെയ്‌മിൽ നിൽക്കുന്നവരുടെ ഉജ്ജ്വലമായ സിനിമാ ചരിത്രം ഒരു സംവിധായകന് തടസ്സമാണോ?

ഇത്തരം ഉച്ചനീചത്വങ്ങൾ ഇപ്പോഴും പേറി നടക്കുന്നവനാണ് ഈ മഹാനടികൻ, അന്ന് ചെയ്തതോ പോട്ടെ ഇപ്പോഴും അതൊരു തെറ്റായി തോന്നാതെയുള്ള വിവരണമാണ് വെറുപ്പോടെ വീക്ഷിക്കേണ്ടത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. കമലഹാസൻ ഒരു മികച്ച ടെക്നീഷ്യൻ ആയതുകൊണ്ട് തന്നെ അയാളുടെ ലെവലിൽ അല്ലെങ്കിൽ അയാളുടെ മുകളിൽ നിൽക്കുന്ന ടെക്നീഷ്യന്മാരുടെ കൂടെ വർക്ക് ചെയുമ്പോൾ ക്രിയേറ്റീവ് ഡിഫറൻസുകൾ ഉണ്ടാവാറുണ്ട്. ഈ പറഞ്ഞ ഇന്റർവ്യൂ പക്ഷെ അങ്ങനെ ഭരതനോട് ഡിസ് റെസ്പെക്ടഫുൾ ആയ കമന്റ് അല്ലായിരുന്നു, ശിവാജിയോട് റീടെക്ക് ആവശ്യപ്പെട്ടത്.

അന്ന് കമലിന് ഇഷ്ടപ്പെട്ടില്ല എന്നും പക്ഷെ ശിവാജി ഗണേശൻ എളിമയോടെ ഭരതനോട് ഏത് ലെവലിൽ അഭിനയിക്കണം എന്ന് പറയു അതേപോലെ അഭിനയിക്കാം എന്നുമാണ് കമൽ പറഞ്ഞത്. അത് യഥാർത്ഥത്തിൽ ഭരതനെ കുറ്റപ്പെടുത്തിയതല്ല ശിവാജിയെ പുകഴ്ത്തിയതാണ്. കാര്യമറിയാതെ ഇടയ്ക്ക് നിന്നും വാക്കുകൾ എടുത്ത് തർജ്ജിമാ ചെയ്‌താൽ വെറുതെ തെറ്റിദ്ധാരണ പരത്താമെന്നെ ഉള്ളൂ. ശിവാജിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസും തമിഴിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്നും പിറന്നത് കമലിന്റെ എഴുത്തിലും ഭരതന്റെ സംവിധാനത്തിലും ആണ് എന്നാണ് ഒരു കമെന്റ്.