നയന്താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി തസ്‌നി ഖാൻ, കമെന്റുമായി ആരാധകരും

വർഷങ്ങൾ കൊണ്ട് സിനിമയിൽ  സജീവമായ താരമാണ് തസ്‌നി ഖാൻ. കോമഡി റോളുകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് എങ്കിലും കാരക്ടർ റോളുകളും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനിസ്‌ക്രീനിലെ സജീവമായ താരമാണ് തസ്‌നി. 1988 ൽ അഭിനയം ആരംഭിച്ച താരം വർഷങ്ങൾക് ഇപ്പുറം 2021 ആയപ്പോഴും അഭിനയ ലോകത്ത് സജീവമായി തന്നെ നിൽക്കുകയാണ്. മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹം ആണ് തസ്‌നി ഖാൻ എന്ന താരത്തിനോട്. നിരവധി ടെലിവിഷൻ സീരിയലുകളിലും തസ്‌നി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ഇത് കൂടാതെ പാചക പരിപാടികളിലും താരം സജീവമാണ്. നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി ഈ വര്ഷം അണിയറയിൽ ഒരുങ്ങുന്നത്. അധികം ആർക്കും അറിയാതിരുന്ന തന്റെ ജീവിതത്തെ കുറിച്ച് തസ്‌നി അടുത്തിടെ തുറന്ന് പറഞ്ഞത് വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

താൻ വിവാഹിത ആയിരുന്നു എന്നും എന്നാൽ ഭർത്താവിൽ നിന്ന് യാതൊരു സ്നേഹവും പരിഗണനയും ലഭിക്കതെ വന്നപ്പോഴേക്കും മൂൺ മാസങ്ങൾക്ക് ഇപ്പുറം വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു എന്നും പിന്നീട്ട് സുഹൃത്തുക്കൾ നൽകിയ പിന്തുണയോടെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നതും എന്നൊക്കെ താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തസ്‌നി പങ്കുവെച്ച ഒരു ചിത്രം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ചിത്രം ആണോ ഇതെന്ന് ആണ് ആരാധകർ ചോദിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുടെ രംഗത്ത് വന്നിരിക്കുന്നത്.

ഏതാ സിനിമയില ലൊക്കേഷൻ?നയൻതാരയുടെ മകൾ ഏത് ക്ലാസ്സിൽ പഠിക്കുന്നു.. ഈ കുട്ടി കേരളത്തിൽ അല്ലെ പഠിച്ചത്…. നയൻ താര ഇപ്പോൾ ഫോട്ടോക്കൊന്നും പോസ് ചെയ്യാറില്ലേ. ഈ നയന്‍താര യെ ഇങ്ങനെ ലേഡി ചൂപ്പര്‍ ചാര്‍ എന്ന് പൊക്കി നടക്കാന്‍ എന്ത് തേങ്ങയാ അവള്‍ അഭിനയിച്ചു മറിച്ചത് .. അതിനെക്കാള്‍ എത്ര നല്ല നടിമാര്‍ ഉണ്ട്, എല്ലാ സ്ത്രീകളും സൂപ്പർ സ്റ്റാർസ് ആണ് ചേച്ചി ജീവിതത്തിൽ, അതെന്തിനാ ” ലേഡി ” എന്ന് ചേർക്കുന്നെ .. സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞുകൂടേ? ആണുങ്ങൾക്ക് സൂപ്പർ സ്റ്റാറിന് മുന്നിൽ ഒന്നും ചേർക്കുന്നില്ലല്ലോ, തുടങ്ങി നിരവധി സമ്മിശ്ര പ്രതികരണങ്ങൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ ആണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.