മമ്മൂട്ടിയോ മോഹൻലാലോ ചെയ്യേണ്ടിയിരുന്ന വേഷം ആണ് കണ്ണൻ മുതലാളി


സുരേഷ് ഗോപിയും ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് തെങ്കാശിപ്പട്ടണം. ഇറങ്ങിയ സമയത്ത് വലിയ തരംഗം ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഇവരെ കൂടാതെ ദിലീപ്, സലിം കുമാർ, കാവ്യ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്ന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം ആ വർഷത്തെ തന്നെ മികച്ച ഹിറ്റ് ആയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഗ്ലാഡ്‌വിൻ ഷരൂൺ ഷാജി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടിയോ മോഹൻലാലോ ചെയ്താൽ നന്നാവുന്ന കണ്ണൻ മുതലാളി എന്ന നായകവേഷം തോക്കും പിടിച്ച് നടക്കുന്ന ഉശിരൻ കഥാപാത്രങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി വള്ളിക്കളസം കാണുന്ന രീതിയിൽ മുണ്ടും മടക്കി കുത്തി വന്നാൽ പ്രേക്ഷകർ ചിരിക്കും എന്ന് തോന്നലിൽ ആ നായകവേഷം സുരേഷ് ഗോപിക്ക് കൊടുക്കുന്നു.

പക്ഷേ അപ്പോഴും സുരേഷ് ഗോപി ആയതുകൊണ്ട് ഈ കഥാപാത്രം പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കും എന്ന ആശങ്കയിൽ ഓരോ സീനും പലപല രീതിയിൽ ഷൂട്ട് ചെയ്തു വച്ചു. അപ്പോഴൊക്കെ സംവിധായകനോട് സുരേഷേട്ടൻ ഒന്നേ പറഞ്ഞുള്ളൂ നിങ്ങൾ ഇതിൽ ഏതു വേർഷൻ ഉപയോഗിച്ചാലും ഇത് ഒരു വർഷം ഓടുന്ന സിനിമയായിരിക്കും എന്ന്. എസ് ജി പറഞ്ഞതുപോലെ 260 ദിവസത്തോളം തീയേറ്ററിൽ ഓടി സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണം മാറി.

മെയിൻ സെന്ററുകൾ എല്ലാം റെക്കോർഡ് ഇട്ട സിനിമ. 4 എ ക്ലാസ്സ്‌ സെന്ററിൽ റെഗുലർ ഷോയിൽ 6 മാസം പിന്നിട്ട ഏക സിനിമ. ഈ നൂറ്റാണ്ടിൽ തീയേറ്ററിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാളസിനിമ. ലാൽ ഒഴികെ ഇതിൽ പ്രവർത്തിച്ച മിക്കവരുടെയും കരിയറിലെ ഏറ്റവും വലിയ വിജയചിത്രം തെങ്കാശിപട്ടണത്തിന്റെ 22 വർഷങ്ങൾ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ഈ സിനിമ കൂടുതൽ പ്രയോജനം ചെയ്തത് ദിലീപിനായിരുന്നു. നായകനല്ല എങ്കിലും നായകന്മാരേക്കാൾ സ്കോർ ചെയ്ത കഥാപാത്രം, അന്ന് ഈ പടം ഒരു സംഭവം. ആയിരുന്നു. മെയിൻ ആയി കോമഡി രംഗങ്ങൾ, ഓർമ ശരി ആണെങ്കിൽ ആദ്യം തീയറ്ററിൽ പോയി കണ്ട സിനിമ. ഇതിൽ ലാൽ വയ്യാതെ ഹോസ്പിറ്റലിൽ കിടക്കുന്ന സീനിൽ സുരേഷ് ഏട്ടൻ വന്നു വിളിക്കുമ്പോൾ “എന്റെ കൂട്ടുകാരൻ വിളിച്ചാൽ ഞാൻ പോവും “എന്ന ഡയലോഗ് കേട്ട് രോമാഞ്ചം വന്നത് ഇപ്പോഴും ഓർമയുണ്ട്. അത് കഴിഞ്ഞു തേവരുടെ വീട്ടിലേക്ക് ഗേറ്റ് ഒക്കെ തകർത്ത് കേറുന്ന സീൻ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.