പാട്ടിന് പാട്ട്, തമാശയ്ക്ക് തമാശ, എല്ലാം കൊണ്ടും നല്ല അടിപൊളി പടം


റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് തെങ്കാശി പട്ടണം. സുരേഷ് ഗോപിയും ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തു. ചിത്രം ആ വർഷത്തെ തന്നെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ദിലീപ്, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിമൽ ടോമി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തമിഴ് നാട്ടിലെ തേങ്കാശിയിലാണ് കഥ നടക്കുന്നത്. സിനിമയുടെ പേരും അത് തന്നെ. പറയുമ്പോൾ എല്ലാം പറയണോലോ, നല്ല അടിപൊളി സിനിമയാണ്. പാട്ടിനു പാട്ട് തമാശക്ക് തമാശ.

കഥക്ക് കഥ. ഒറ്റ കുഴപ്പേ ഒള്ളൂ. വന്നവരും നിന്നവരും പോണവരുമൊക്കെ നല്ല അസ്സലായി മലയാളം പറയും. തമിഴ് നാട്ടിൽ ഒരു മലയാള ഗ്രാമം. പെണ്ണിന് ഇഷ്ടം തോന്നുന്നവരുടെ മേൽ മഞ്ഞൾ വെള്ളം ഒഴിക്കുന്നൊരു ആചാരവും ആ പേരും വേണ്ടെന്നു വെച്ചിരുന്നേൽ തമിഴ് നാട് വരെയുള്ള പോക്ക് കാശു ലഭിക്കാർന്നു. വല്യ ലാഭത്തിന്റെ കൂടൊരു ചെറിയ ലാഭം. സിനിമയുടെ നിർമാതാവ് ലാലോ സംവിധായകർ റാഫിമെക്കാര്ടിനോ ഇത് വായിക്കുന്നുണ്ടേൽ ഒരു ഉപകാരം ചെയ്യണം.

ഈ പടത്തിന്റെ റൈറ്സ് ആ കൈരളി ക്കാരുടെന്നു തിരിച്ച് വാങ്ങിക്കണം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. താങ്കൾ കൈരളി ചാനലിന് ഒരു കത്തെഴുതുക.തെങ്കാശി പട്ടണത്തിൻ്റെ തമിൽ ഡബ്ബിംഗ് ന്റെ മലയാളം ഡബ്ബിംഗ് ഇറക്കാൻ അപ്പൊൾ തെങ്കാശി പട്ടണം അവർ “കൊച്ചി സിറ്റി” എന്ന പേരിൽ ഇറക്കും എന്നാണ് ഈ പോസ്റ്റിന് ഒരു ആരാധകൻ നൽകിയ കമെന്റ്.