സിനിമ ഹിറ്റ് ആയതോടെ ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് ദിലീപിന് മാത്രം ആയിരുന്നു


പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഹിറ്റ് ചിത്രം ആണ് തെങ്കാശി പട്ടണം. സുരേഷ് ഗോപിയും ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് തെങ്കാശിപ്പട്ടണം. ഇറങ്ങിയ സമയത്ത് വലിയ തരംഗം ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഇവരെ കൂടാതെ ദിലീപ്, സലിം കുമാർ, കാവ്യ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്ന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രം ആ വർഷത്തെ തന്നെ മികച്ച ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ കണ്ണൂർ അജു കണ്ണൂർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുൻപ് എവിടെയോ വായിച്ച ഓർമ്മയാണ്. തെങ്കാശിപ്പട്ടണം സിനിമ പ്ലാൻ ചെയ്യുന്ന സമയത്ത് ആദ്യം ദിലീപിൻറെ ശത്രു എന്ന കഥാപാത്രം ഉണ്ടായിരുന്നില്ല.

നായികയായ സംയുക്ത എവിടെയോ ഇതുപോലൊരു കഥ വായിച്ച് ഇങ്ങനെ ഒരു കഥാപാത്രം അതിലുണ്ട് എന്ന് പറഞ്ഞിട്ടാണ് ദിലീപിന്റെ കഥാപാത്രത്തെ ഇതിൽ ആഡ് ചെയ്തത് എന്ന്. സിനിമ ആവശ്യത്തെ ഏറ്റവും വലിയ വിജയമായപ്പോൾ ഏറ്റവും ഗുണം ചെയ്തതും ദിലീപിനായിരുന്നു. അതിൻറെ നന്ദി ആയിട്ടാണ് തന്റെ മകൾക്ക് സിനിമയിലെ സംയുക്തയുടെ കഥാപാത്രമായ മീനാക്ഷി എന്ന പേരിട്ടത് എന്ന് വായിച്ചിട്ടുണ്ട്.

വേറെ ആരെങ്കിലും ഇത് കേട്ടിട്ടുണ്ടോ എന്നുമാണ് പോസ്റ്റ്. കേട്ടിട്ടില്ല. പക്ഷെ ദിലീപ് ഇല്ലായിരുന്നെങ്കിൽ സാധാ ഹിറ്റിൽ ഒതുങ്ങിയേനെ. ശത്രുവിനെ ഇതിലും നന്നായി ചെയ്യാൻ മറ്റാർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല, എന്നാൽ പിന്നെ സംയുക്ത എന്ന പേര് ഇട്ടാൽ പോരാരുന്നോ? റിയലിസ്റ്റിക് ആയിട്ടുള്ള നന്ദി, സിനിമ യുടെ മികച്ച വിജയത്തിന് ഇതും കാരണം ആണ്, ഇതുപോലൊരു കഥ ആണെങ്കിൽ. അനിയൻ ബാവ ചേട്ടൻ ബാവ ആയിരിക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.