എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രം ആണ് താഴ്വാരം. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. മോഹൻലാലിനെ കൂടാതെ സലിം ഘോഷ്, സുമലത, അഞ്ചു, ശങ്കരാടി, ബാലൻ കെ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും സാമ്പത്തിക വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1990 ഇൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ഒരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമ. സിനിമയിലെ ഭരതൻ ടച്ച് വ്യക്തമായി കാണാൻ സാധിക്കും. താഴ്‌വാരം ഒരു പ്രതികാര കഥയാണ് പറയുന്നത്. കഥാപാത്രങ്ങളെ കൃത്യമായി വികസിപ്പിച്ചു കൊണ്ടുവരുന്നതിൽ തിരക്കഥ അസാധ്യമായി വിജയിച്ചിട്ടിട്ടുണ്ട്. പ കയും പ്ര തി കാരവും സ്വയരക്ഷയും ഒരുപോലെ വികസിക്കുന്ന ഒരു ശക്തമായ തിരക്കഥ.
ഒപ്പം കഥ ആവശ്യപ്പെടുന്ന ഒരു പശ്ചാത്തലം, അതിനെ മനോഹരമായി സ്ക്രീനിൽ എത്തിച്ച മികച്ച ഛായാഗ്രഹണം. എടുത്തു പറയേണ്ടത് പകയുടെ തീവ്രത അതേപോലെ കാണുന്ന പ്രേക്ഷകരിലേക്ക് എത്തിച്ച ബിജിഎം. എന്റെ പൊന്നോ ഒരു രക്ഷയുമില്ല. ചുട്ടുപൊള്ളുന്ന വെയിലിലും രാത്രിയിലെ തണുപ്പിലും അയാൾക്ക് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. കാരണം അയാളുടെ മനസ് അത്രയ്ക്ക് പൊള്ളുന്നുണ്ടായിരുന്നു. കയറി ഇറങ്ങി പോകുന്ന ആ താഴ് വരയിലേക്ക് അയാൾ വന്നിറങ്ങുമ്പോൾ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ തനിക്കു പ്രിയപ്പെട്ടവൻ ആയിരുന്ന രാജുവിനെ കൊ ല്ലണം. എന്ത് സംഭവിച്ചാലും അവനെ കൊ ല്ലാതെ ഇവിടം വിട്ടു പോകില്ല എന്ന് ദൃഢനിശ്ചയം അയാൾക്കുണ്ടായിരുന്നു. ഇതിനു മാത്രം പ്രതികാരം തോന്നാൻ മാത്രം അയാൾ എന്താണ് ചെയ്തത്?
പുറമെ നിശബ്ദമായി ഇരിക്കുമ്പോഴും അയാൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു ഇരുളിൽ നിന്നും തനിക്കു നേരെ വീഴുന്ന ഒരു ആ ക്രമണത്തെ. പേടിപ്പെടുത്തുന്ന എന്തോ ഒരു ഭംഗി ആ താഴ്‌വാരക്കും ഉണ്ടായിരുന്നു. ആൾതാമസം കുറവുള്ള കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന അവിടേക്കു അയാൾ വന്നത് രാജുവിനെ തേടിയായിരുന്നു. പുറമെ ശാന്തഭാവം കാണിക്കുന്ന താഴ്‌വാരം ഇടക്കൊക്കെ അതിന്റെ വന്യതയും കാണിച്ചു തരുന്നുണ്ട്.ഓപ്പണിങ് ഷോട്ടുകൾ ഒക്കെ അതിഗംഭീരം എന്നാല്ലാതെ വേറെ എന്ത് പറയാൻ. അവിടെയുള്ള ഒരു അച്ഛനും മകളും അവരുടെ വീടിനു ചേർന്ന് രാജുവിന്റെ വീടും. ഒരുകുടുംബം പോലെയുള്ള അവർക്കിടയിലേക്ക് കടന്നു ചെല്ലുമ്പോൾ ബാലൻ അപരിചിതൻ ആയിരുന്നു.
രാത്രിയിൽ നദിക്കരയിൽ കിടക്കുമ്പോഴും അയാളുടെ മനസ്സ് പൊള്ളുന്നുണ്ടായിരുന്നു. ബാലനും രാജുവും കാണുന്നിടത്തു നിന്നും കഥയും കഥാപാത്രങ്ങളും പതിയെ പതിയെ വികസിക്കുന്നുണ്ട്.വീട്ടുകാർക്ക് മുന്നിൽ നല്ല സുഹൃത്തുക്കളായി ഭാവിക്കുന്ന ബാലനും രാജുവും. പക്ഷെ കൊ ല്ലാനായി അയാൾ ഇറങ്ങിത്തിരിക്കുമ്പോഴും മിക്കപ്പോഴും പതറിപോകുന്ന ബാലനെ ആണ് നമ്മൾ കാണുന്നത്. എങ്കിലും പിന്മാറാൻ അയാൾ ഒരുക്കാമായിരുന്നില്ല. അത്രയ്ക്ക് ശക്തമായിരുന്നു ഉള്ളിലെ പ ക. ഇരുളിന്റെ മറവിൽ നിന്നും ഏതു നിമിഷവും ഒരു ക ത്തി തന്റെ ദേഹത്തേക്ക് കു ത്തി കയറാം എന്ന് ഉറപ്പുണ്ടായിരുന്നു അയാൾക്ക്.കാരണം ശ ത്രു പ്രബലൻ ആയിരുന്നു. എങ്കിലും പിന്മാറാൻ ഒരുക്കമായിരുന്നില്ല. തന്റെ പ്രതികാരം തീർക്കാതെ അയാൾ അവിടം വിട്ടുപോകാൻ ഒരുക്കവുമായിരുന്നില്ല.
ഒരിക്കൽ പോലും വില്ലന് മുന്നിൽ പൂർണമായും പരാജയപ്പെടുന്ന നായകൻ അല്ല ബാലൻ. എത്ര ആഴങ്ങളിൽ വീണാലും തിരികെ വന്നു അവനെ കൊല്ലാതെ പോകില്ല എന്ന് അയാൾ ഉറപ്പിച്ചിരുന്നു. നിശബ്ദമായ ആ താഴ്‌വാരം അവരുടെ പ്രതികാരത്തിനും പകക്കും വെദിയാവുകയായിരുന്നു. അട്ടപ്പാടി യുടെ ഭംഗി അതിമനോഹരം. പിന്നെ സിനിമയുടെ ക്ലൈമാക്സ് അതൊരു വല്ലാത്ത ഫീൽ ആണ് നൽകുന്നത്. തന്റെ ലക്ഷ്യം നടപ്പിലാക്കി ദൂരെ കുന്നുകൾ കയറി പോകുന്ന ബാലൻ. എം ടി യുടെ ശക്തമായ കഥാപാത്ര സൃഷ്ടിക്ക് മുകളിൽ ഭരതൻ എഫക്ട് കൂടി വന്നപ്പോൾ മലയാളത്തിന് കിട്ടിയത് എക്കാലത്തെയും മികച്ച ഒരു പ്രതികാര സിനിമ.വേണുവിന്റെ ഛായാഗ്രഹണം വേറെ ലെവലിൽ ആണ്. ഒപ്പം ജോൺസൻ മാഷിന്റെ ബിജിഎം. ഒരു രക്ഷയുമില്ലാത്ത അനുഭവം.ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കളർ പറ്റേൺ അതൊരു പ്ലസ് പോയിന്റ് ആണ്.
കണ്ണെത്താ ദൂരെ മറുതീരം. ഇന്നും കേൾക്കാൻ ഇഷ്ടമുള്ള ഗാനം. ഗാനരചന നടത്തിയത് സംവിധായകൻ ഭരതൻ തന്നെയാണ്. ഒപ്പം സംഗീതം നൽകിയിരിക്കുന്നതും. ബാലൻ ആയി മോഹൻലാൽ രാജു എന്ന രാഘവൻ ആയി സലിം ഘോസ്. ഒപ്പം സുമലത, ശങ്കരാടി, അഞ്ജു, ബാലൻ. കെ നായർ ഇവരും ഉറപ്പായും കാണേണ്ട സിനിമയാണ് താഴ്‌വാരം. അതെ പകയുടെയും പ്രതികാരത്തിന്റെയും വന്യമായ അനുഭൂതി. മേക്കിങ് സ്റ്റൈൽ കൊണ്ട് ഞെട്ടിച്ച സിനിമ. നിരൂപക പ്രശംസയും ഒപ്പം മികച്ച സാമ്പത്തിക വിജയവും നേടിയ ചിത്രത്തിലെ അഭിനയം മോഹൻലാലിന്റെ തന്നെ മികച്ച പെർഫോമൻസ് കളിൽ ഒന്നായി ആണ് വിലയിരുത്തുന്നത് എന്നുമാണ് പോസ്റ്റ്.