എന്ത് കൊണ്ടാണ് ആയിഷ വിനോദിനോട് ഇങ്ങനെ പറഞ്ഞത് എന്ന് അറിയാമോ


വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തട്ടത്തിൽ മറയത്ത്. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഇഷ തൽവാർ ആണ് നായികയായി എത്തിയത്. ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയി എന്ന് മാത്രമല്ല, യുവാക്കൾക്കിടയിൽ വലിയ ഓളം ആണ് സിനിമ ഉണ്ടാക്കിയത്. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റ് ആകുകയായിരുന്നു.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എപ്പോൾ ടീവിയിൽ വന്നാലും റിപീറ്റ് അടിച്ചു കാണുന്ന സിനിമകളിൽ ഒന്നാണ് തട്ടത്തിൻ മറയത്ത്. ആ സിനിമയിൽ വിനോദിനോട് ആയിഷ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

“എന്റെ അമ്മക്ക് ശേഷം സ്നേഹംകൊണ്ട് എന്നേ ഇത്രയും സ്വാദീനിച്ച മനുഷ്യൻ ഇല്ലന്ന്.” എനിക്ക് മനസിലാവാത്ത കാര്യം എന്താണെന്നു വെച്ചാൽ വിനോദ് എന്ത് തേങ്ങ ചെയ്തിട്ടാണ് ഇങ്ങനെയൊരു ഡയലോഗ് ആയിഷ പറയുന്നത്. കല്യാണ വീട്ടിൽ വെച്ചു ഇടിച്ചിടുന്നു. അതിന് ഹോസ്പിറ്റലിൽ ചെന്ന് സോറി പറയുന്നു. പിന്നെ യൂണിവേഴ്സിറ്റി കലോത്സവത്തിന് കാണുന്നു. ആയിഷയുടെ ബർത്ഡേ ആണെന്നറിഞ്ഞിട്ട് വിഷ് ചെയ്യുന്നു.

പിന്നെ മതിൽ ചാടി അവളുടെ വീട്ടിൽ കേറുന്നു. അവൾക്ക് ഇമ്തിയാസിനെ ഇഷ്ടമാണെന്ന് മറ്റുള്ളവർ പറയുമ്പോൾ. അവളെ വിളിച്ചിട്ട് ഇമ്തിയാസ് ഒരു ഡ്രഗ് അഡിക്റ്റ് ആണെന്ന് വരെ പറയുന്നു. ഇതിൽ എവിടെയാണ് അമ്മയെക്കു ശേഷം ഏറ്റവും കൂടുതൽ സ്നേഹംകൊണ്ട് ആയിഷയെ സ്വാധീനിച്ചത് എന്ന് വിവരമുള്ള ആരേലും ഒന്നു പറഞ്ഞു തരാമോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

പതിവ്‌ ക്ലീഷേ ഞരമ്പ്‌ പ്രണയ ഡയലോഗിനപ്പുറം വേറൊന്നുമില്ലാ. ഇത്‌ തന്നാണു ബസ്‌ കണ്ടക്ടർ ചേട്ടനോടൊപ്പവും ഓട്ടോ ചേട്ടനോടൊപ്പവും ,അന്ന് വരേ വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും തള്ളിപ്പറഞ്ഞ്‌ ചാടി പോകുന്ന ഓരോ പെൺകുട്ടികളും പറയുന്നതും, പ്രണയിക്കാത്തവർക്കൊക്കെ പ്രണയം ഒരു വലിയ കൊട്ട തേങ്ങ ആണ്. ഇതിപ്പോ പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ഒന്നാണെന്നു തോന്നുന്നില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.