രണ്ടു സൂപ്പർസ്റ്റാറുകളുടെയും ചിത്രങ്ങൾ ഒരുമിച്ച് ഓണം റിലീസ് ആയാണ് എത്തിയത്


മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റൺ ബേബി റൺ ജോഷി യുടെ സംവിധാനത്തിൽ സച്ചി യുടെ തിരക്കഥ യിൽ മോഹൻലാൽ നായകൻ ആയ ചിത്രം. റോയിട്സ് ക്യാമറാമാൻ വേണു എന്ന കഥാപാത്രം മോഹൻലാൽ നന്നായി തന്നെ ചെയ്തു എന്നാണ് എന്റെ മാത്രം അഭിപ്രായം.

ജോഷി യുടെ ഫ്രെയിംസ് എന്നും ഒരു ഹിറ്റ്‌ മേക്കർ സംവിധായകൻ ന്റെ പൊൻതൂവൽ തന്നെ ആണ്. അത് പടം മോശം ആയാലും ഇല്ലെങ്കിലും ജോഷി യുടെ സിനിമയാണോ എന്ന് നോക്കി പടത്തിനു കേറുന്ന ഒരു കാലം തന്നെ ഉണ്ടായിരുന്നു മലയാളത്തിൽ, അത്‌ ഇന്നും തുടരുന്നു. ക്രിസ്ത്യൻ ബ്രതെഴ്സ്, സേവ്ൻസ് എന്ന സിനിമകൾക്കു ശേഷം ജോഷി യുടെ ഒരു പടം. പടം നിർമിച്ചത് ഗാലക്സി യുടെ ബാനറിൽ മിലൻ ജലീൽ നിർമിച്ച പടം. പടം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയ സിനിമ തന്നെ ആയിരുന്നു.

താപ്പാന ഇതും ഓണം റിലീസ് തന്നെ ആയിരുന്നു. ജോണി ആന്റണി സിന്ധുരാജ് മമ്മൂട്ടി ചിത്രം. ഇതും നിർമിച്ചത് ഗാലക്സി ഫിലംസ് ന്റെ ബാനറിൽ മിലൻ ജലീൽ തന്നെ. പടം ഫ്ലോപ്പ് ആയിരുന്നു എന്ക്കിലും മമ്മൂട്ടി യുടെ കഥാപാത്രം ആയ സാംസൺ ഒരു വേറിട്ട്‌ നില്കുന്നത് തന്നെ ആയിരുന്നു. രണ്ടും 2012 ഓണം റിലീസ് ആയിരുന്നു. മത്സരത്തിൽ വിജയിച്ചത് താപ്പാന റിലീസ് ആയി 10 ദിവസം കഴിഞ്ഞു റിലീസ് ചെയ്ത ലാലേട്ടൻ ന്റെ റൺ ബേബി റൺ.

ഒന്ന് ഫ്ലോപ്പ് ആയത് കൊണ്ട്, മാറ്റേത് ഹിറ്റ്‌ ആയത് കൊണ്ട് മിലൻ ജലീലിന് നഷ്ടം ഉണ്ടായി കാണില്ല എന്ന് കരുതുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. മായാമോഹിനി, ഓർഡിനറി, ആർ ബി ആർ, തട്ടം ഇത് നാലുമായിരുന്നു അതേ ക്രമത്തിൽ ആ കൊല്ലത്തെ വൻ വിജയങ്ങൾ ആയവ ആയിരുന്നു, റൺ ബേബി റൺ ഹിറ്റായിരുന്നു.

താപ്പാന,മമ്മൂട്ടി ഒഴികെ മറ്റെല്ലാവരും അന്നത്തെ ചെറിയ ആർട്ടിസ്റ്റുകൾ ആയതു കൊണ്ട് കുറഞ്ഞ ബഡ്ജറ്റിൽ തീർന്ന പടമാണ്. രണ്ടു സിനിമകളും നിർമ്മാതാവിനെ ഹാപ്പിയാക്കി എന്നാണറിവ്. റൺ ബേബി റൺ ആയിരുന്നു ആ വർഷത്തെ ഓണം വിന്നർ. ഒപ്പമിറങ്ങിയ താപ്പാന ഫ്ലോപ്പായിരുന്നില്ല. ശരാശരി വിജയമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നത്.